ഓരോ സംരംഭകനും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആപ്പുകൾ

ഓരോ സംരംഭകനും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആപ്പുകൾ

സംരംഭകർക്ക് അവരുടെ ബിസിനസ്സുകൾ സുഗമമായി മുന്നോട്ട് കൊണ്ടു പോകാൻ ഡിജിറ്റൽ മാർക്കറ്റിങ്ങ് സഹായിക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ ഇന്ന് നിരവധി സാധ്യതകളാണ് ഉളളത്. ഇതിനായി സംരംഭകർ അറിഞ്ഞിരിക്കേണ്ട ചില ആപ്പുകളെ പരിചയപ്പെടാം.

സെക്രൈറ്റ് മൊബിസ്മാർട്ട്

ഉൽപ്പാദനക്ഷമത വർധിപ്പിക്കേണ്ടതും തടസ്സമില്ലാതെ പരസ്പര പ്രവർത്തന ക്ഷമത ഉറപ്പു വരുത്തേണ്ടതും സംരംഭത്തിൽ ആവശ്യമാണ്. ഇത്തരം മാറ്റങ്ങളിൽ സ്മാർട്ട് ഫോണുകൾക്ക് വളരെയധികം പ്രധാന്യമുണ്ട്. മൊബൈൽ ഉപയോഗിക്കുമ്പോൾ ഡാറ്റ സുരക്ഷ വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.ഇത്തരം വെല്ലുവിളികൾ ഇല്ലാതാക്കി ബിസിനസ്സുകളെ ശാക്തീകരിക്കാൻ സെക്രൈറ്റ് മോബിസ്മാർട്ട് സഹായിക്കുന്നു.

ഡ്രോപ്പ് ബോക്‌സ്

ഏറ്റവും ജനപ്രിയമായ ആപ്പുകളിൽ ഒന്നാണ് ഡ്രോപ്പ് ബോക്‌സ്. സൗജന്യമായി ഫയൽ സംഭരിക്കുന്നതിനും പങ്കിടുന്നതുമുളള സംവിധാനമാണത്. ഫയലുകൾ പങ്കിടാൻ വിദൂരമായി ആക്‌സസ് ചെയ്യാനുമുളള വ്യത്യസ്ത ഫോർമാറ്റുകളെ ഡ്രോപ്പ് ബോക്‌സ് പിന്തുണയ്ക്കുന്നു. ആപ്പ് ഒരാളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡ്രോപ് ബോക്‌സിൽ ഒരു ഫയൽ 30 ദിവസം വരെ നിലനിർത്താനാകും. പ്രധാനപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാൻ ഇത് ജീവനക്കാരെ സഹായിക്കുന്നു.

സ്ലാക്ക്

സ്ലാക്ക് എന്ന ആപ്പിലൂടെ ആശയവിനിമയവും സഹകരണവും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നു. ടീമംഗങ്ങൾ അവരുടെ മൊബൈൽ ഫോണുകൾ ആപ്പ് ഡൗൺലോഡ് ചെയ്യാനും പ്രോജക്ടുകൾക്കളെ കുറിച്ച് മീറ്റിങ്ങുകൾ സംഘടിപ്പിക്കാൻ പറ്റും. ടീമംഗങ്ങൾ തമ്മിലുളള സംഭാഷണം റെക്കോർഡ് ചെയ്യാനും പറ്റും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *