ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

സ്വർണ്ണ വിലയിൽ ഇടിവ്: ഇന്ന് പവന് 35,360 രൂപയാണ് വില

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 35,360 രൂപയാണ് വില. ഗ്രാമിന് 4,420 രൂപയും. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 35,480 രൂപയായിരുന്നു വില. ഗ്രാമിന് 4,435 രൂപയും, രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. ട്രോയ് ഔൺസിന് 1787.36 ഡോളറിലാണ് വ്യാപാരം.

കോവിഡിനിടയിലും തിരിച്ചുവരവ് കൈവരിച്ച് ഇന്ത്യ

കോവിഡിനിടയിലും മികച്ച വളർച്ചാ വേഗം കൈവരിച്ച് ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാകുന്നു. കേരളമടക്കമുളള സംസ്ഥാനങ്ങളിൽ കോവിഡ് കേസ് വർധിക്കുമ്പോഴും ജൂലൈയിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണ്. ഉൽപ്പാദന- സേവന മേഖലകളിൽ ഉണർവ് പ്രകടമാണെന്നാണ് റിപ്പോർട്ട്.രാജ്യാന്തര റേറ്റിങ്ങ് ഏജൻസിയായ ബ്ലുംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈയിൽ ഇന്ത്യ എട്ട് കേന്ദ്ര സൂചകങ്ങളും മെച്ചപ്പെട്ട നിലയിലാണ്.

ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അജയ്കുമാർ

റിസർവ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അജയ്കുമാറിനെ നിയമിച്ചു. നേരത്തെ ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു കുമാർ. 30 വർഷത്തെ സേവനത്തിനിടയിൽ വിദേശ വിനിമയം, ബാങ്കിങ്ങ്, കറൻസി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൻ വളർച്ച ലക്ഷ്യമിട്ട് ബാർക്ലെയ്‌സ് : 3000 കോടി രൂപ നിക്ഷേപിക്കും

വളർച്ച സാധ്യത മുന്നിൽകണ്ട് യുകെ ആസ്ഥാനമായുളള ബാർക്ലെയ്‌സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാർക്ലെയ്‌സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8300 കോടിയാകും. മൂലധന നിക്ഷേപം കേർപറേറ്റ് നിക്ഷേപ ബാങ്കിങ്ങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *