ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടങ്ങാം ഈ സംരംഭങ്ങൾ

ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടങ്ങാം ഈ സംരംഭങ്ങൾ

സ്വന്തമായൊരു സംരംഭം സ്വപ്‌നം കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കുക അല്പം വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. ഒരു ലക്ഷം രൂപ കൈയിലെടുക്കാനുണ്ടെങ്കിൽ സുഗമമായി നിങ്ങൾക്ക് ബിസിനസ്സ് തുടങ്ങാം. അവയിൽ ചിലത് ഞങ്ങൾ പരിചയപ്പെടുത്തുകയാണ്.

ചുരിദാർ കട്ട് പീസ് വിപണനം

ചുരിദാറിൽ പൊതുവെ ഉപഭോക്താക്കൾ ബ്രാന്റല്ല നോക്കുന്നത്. മനസ്സിനിഷ്ടപ്പെട്ട ഡിസൈനും ഫാഷനുകളും ഉണ്ടെങ്കിൽ ഈ സംരംഭം സുഗമമായി തുടങ്ങാം. ഫാഷൻ ഡിസൈനിങ്ങ് പഠിച്ചവരും പഠിപ്പിക്കുന്നവരും ഇന്നേറെയുണ്ട്. ന്യായമായ വിലയിൽ ഗുണമേന്മയുളള ബ്രാൻഡഡ് ചുരിദാർ ബിറ്റ് വിപണിയിലെത്തിച്ചാൽ സ്വീകരിക്കാൻ ഉപഭോക്താക്കൾ ഉണ്ടാകും.

ഇതിന് പ്രത്യേകിച്ച് സ്ഥലമോ സൗകര്യമോ ആവശ്യമില്ല. മുംബൈ,ഗുജറാത്ത്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നും മെറ്റീരിയൽ ശേഖരിക്കാം. മാറുന്ന ട്രെൻഡുകൾ മുൻ കൂട്ടി അറിാനുളള കഴിയും ഭാവനയും ഉണ്ടെങ്കിൽ എളുപ്പം ഈ വിപണിയിൽ തിളങ്ങാനാകും. മെറ്റീരിയൽ സംഭരണത്തിന് മൂലധനത്തിന്റെ 70 ശതമാനവും വിനിയോഗിക്കാം. സംസ്ഥാനത്തെ മുക്കിലും മൂലയിലുമുളള ടെക്‌സ്‌റ്റൈൽ ഷോറൂമുകളിലെത്തിക്കാം. നേരിട്ടുളള വിപണനത്തിനും സാധ്യതയുണ്ട്.

പേപ്പർ കാരി ബാഗ്

ലോകം പ്ലാസ്റ്റിക്കിനെതിരെ പോരാടുകയാണ്. പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത പേപ്പർ കാരി ബാഗിന്റെ വിപണി സാധ്യത ഇവിടെയാണ്. ആർട്ട് പേപ്പറിൽ മികച്ച രൂപകല്പനയോടെ ഇറങ്ങുന്ന പേപ്പർ കാരി ബാഗിന് വിപണി കിട്ടാൻ പ്രയാസമുണ്ടാകില്ല. ടെക്‌സ്റ്റൈൽ, ജുവല്ലറി, ഡ്യൂട്ടി പേയ്ഡ് ഷോപ്പുകൾ, മൊബൈൽ ഫോൺ ഷോറൂമുകൾ എന്നിവരെല്ലാം ആവശ്യക്കാരായെത്തും.

വാടകയ്‌ക്കെടുത്ത കെട്ടിടത്തിലോ വീടിനോട് ചേർന്നോ ഇതിനുളള അടിസ്ഥാന സൗകര്യം ഒരുക്കാം. കാരി ബാഗ് നിർമ്മാണത്തിനുളള മെഷിനറിക്കും കംമ്പ്യൂട്ടറിനും വേണ്ടി പ്രവർത്തന മൂലധനത്തിൻെ 50 ശതമാനം ചെലവിടാം.അസംസ്‌കൃത വസ്തുക്കൾക്കായി 40 ശതാനവും ചെലവിടാം.

മണിക്കൂറിൽ 500 മുതൽ 1000ബാഗ് നിർമ്മിക്കാൻ ശേഷിയുളള മെഷിനുകൾ വിപണയിൽ ലഭ്യമാണ്. പേപ്പറിന്റെയും രൂപകൽപ്പനയുടെയും ഗുണമേന്മയാണ് കാരി ബാഗിനെ മറ്റുളളവയിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഒരു ബാഗിന് 5 മുതൽ 10 രൂപ വരെ ലാഭം കിട്ടും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *