തെങ്ങുകയറ്റത്തിനും ഇൻഷുറൻസ് : പദ്ധതി പരിഷ്‌കരിച്ചു

തെങ്ങുകയറ്റത്തിനും ഇൻഷുറൻസ് : പദ്ധതി പരിഷ്‌കരിച്ചു

നാളികേര വികസന ബോർഡ് തെങ്ങുകയറ്റ തൊഴിലാളികൾക്കായി ഒരുക്കിയ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിച്ചു. പദ്ധതി വിഹിതമായി ഗുണഭോക്താവ് 99 രൂപ അടച്ചാൽ ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ജോലിക്കിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 5 ലക്ഷം രൂപ വരെയും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപ വരെയും ലഭിക്കും. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വരെയും ഇൻഷുറൻസ് അനുവദിക്കും.

രോഗിക്കൊപ്പം ആശുപത്രിയിൽ കൂടെ നിൽക്കുന്ന സഹായിക്കു ദിവസവും 200 രൂപ വീതം 15 ദിവസം ദിനബത്ത നൽകും. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പ് മരുന്ന് തുടങ്ങി എല്ലാ ചികിത്സ രേഖകളും ഗുണഭോക്താവ് ഹാജരാക്കണം.

ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം കഴിഞ്ഞു ബാക്കി 299.65 രൂപ നാളികേര വികസന ബോർഡ് സബ്‌സിഡി നൽകും. പദ്ധതിയിൽ ഇപ്പോൾ അംഗാമാകാനും. വിവരങ്ങൾക്ക് ഫോൺ 0484-2376265

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *