കേരളത്തിലെ വ്യപാരികൾക്കായി ‘വി ഭവൻ’ ആപ്പ്’: ഇനിയെല്ലാം വിരൽതുമ്പിൽ

കേരളത്തിലെ വ്യപാരികൾക്കായി ‘വി ഭവൻ’ ആപ്പ്’: ഇനിയെല്ലാം വിരൽതുമ്പിൽ

ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വിൽപ്പന കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തു ലക്ഷത്തിലേറെയുളള വ്യാപാരികൾക്കായാണ് വി ഭവൻ എന്ന ഇകോമേഴ്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വി ഭവൻ ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ഉണ്ട്. ഡെലിവറി സംവിധാനം വഴി സാധനം വീട്ടിലെത്തിക്കാനും സാധിക്കും. ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈൽ, സ്‌റ്റേഷനറി തുടങ്ങി എല്ലാ സാധനങ്ങളും ആപ്പ് വഴി വിൽപ്പനയ്‌ക്കെത്തിക്കും.

ഒരു പ്രദേശത്തുളള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ മറ്റൊരു സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുളള കടകളിൽ ഓർഡർ നൽകി അപ്പോൾ തന്നെ സാധനം വീട്ടിലെത്തിക്കാനുളള സൗകര്യം ഉണ്ടാകും. മറ്റ് ജില്ലകളിൽ നിന്നുളള ഉൽപ്പന്നങ്ങൾ കൊറിയർ സർവ്വീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ച് നൽകാനുളള സംവിധാനവും ഉണ്ട്.

എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാകുന്ന വ്യാപാരികൾക്ക് മാസം 125 രൂപ അഡ്മിനിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 15 മുതൽ ആപ്പിന്റെ സേവനം എല്ലാവരിലേക്കും എത്തും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *