ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

നേട്ടമില്ലാതെ സൂചികകൾ

ഓഗസ്റ്റിലെ ഫ്യുച്ചർ കരാറുകൾ അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്‌സ് പുതിയ ഉയരം കുറിച്ച് 56,188 ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തിൽ 55,944.21 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 16 712 ലെത്തിയെങ്കിലും ഒടുവിൽ 10.10 പോയന്റ് മാത്രം നേട്ടത്തിൽ 16,634 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4435 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 20 രൂപ വർധിച്ച് 4445 രൂപയിലും പവന് 160 രൂപ വർധിച്ച് 35,560 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഓഗസ്റ്റ് മാസം സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിലായിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില.

മൊബൈൽ മേഖലയിൽ രാജ്യം മുന്നേറുന്നു

മൊബൈൽ കയറ്റുമതിയിൽ രാജ്യം അതിവേഗം മുന്നേറുന്നതായി റിപ്പോർട്ട് 2021 -2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 250 ശതമാനത്തിലധികം വർധനവാണ് മൊബൈൽ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യ സെല്ലുലാർ ആൻഡ് ഇക്കണോമിക് അസോസിയേഷവാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

ധനസ്ഥിതി മോശമായ സഹകരണ ബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കും

ധനസ്ഥിതി മോശമായ അർബൻ സഹകരണ ബാങ്കുകളെ നിർബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതി. അർബൻ സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുളള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ മുൻ ഡെപ്യൂട്ടി ഗവർണർ എൻഎസ് വിശ്വനാഥന്റെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച സമിതിയുടേതാണ് റിപ്പാർട്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *