ചെറുകിട ബിസിനസ്സുകൾക്കും, എംഎസ്എംഇകൾക്കും പണം കാര്യക്ഷമമായി വിനിയോഗിക്കാനുളള ചില ടിപ്പുകൾ

ചെറുകിട ബിസിനസ്സുകൾക്കും, എംഎസ്എംഇകൾക്കും പണം കാര്യക്ഷമമായി വിനിയോഗിക്കാനുളള ചില ടിപ്പുകൾ

പരാജയപ്പെടുന്ന എംഎസ്എംഇകൾക്കും ചെറുകിട ബിസിനസ്സ് സംരംഭകർക്കും പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാത്തതാണ് പ്രശ്‌നം. ബിസിനസ്സിലേക്ക് തിരിച്ചു വരാനുളള പണത്തിന്റെ അഭാവവവും അവർക്ക് ഉണ്ടാകുന്നു. അടുത്തിടെ കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് പല ചെറുകിട സംരംഭങ്ങളും എസ്എംഇകളും ഇത്തരത്തിലൊരു പ്രതിസന്ധി നേരിടുന്നുണ്ട്. ഇവ മറികടക്കാനുളള ചില ടിപ്പുകളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

പണവിനിയോഗം മുൻകൂട്ടി കണക്കാക്കുക

ഒരു ബിസിനസ്സ് നടത്തുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് പണം എങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ച് മുൻ കൂട്ടി കണക്കാക്കുന്നത്. അത് ബിസിനസ്സിന്റെ പണത്തിന്റെ ക്രയവിക്രയത്തെ സഹായിക്കും. കുറഞ്ഞത് ഒരു 90 ദിവസത്തേക്കെങ്കിലുമുളള പണവിനിയോഗം കണക്കാക്കണം. ഇത് സംരംഭകനെ സംബന്ധിച്ചിടത്തോളം ചെലവുകൾ നിയന്ത്രിക്കാൻ എത്ര വരുമാനം ആവശ്യമാണെന്ന മുൻകരുതൽ നൽകുന്നു. വാസ്തവത്തിൽ ഇത് ഫലപ്രദമായ ആസൂത്രണം പ്രാപ്തമാക്കുന്നു. ഇത് ചെലവ് കുറയ്ക്കുന്നതിനോ അല്ലെങ്കിൽ ദിവസേനയുളള വിൽപ്പന മെച്ചപ്പെടുത്തുന്നതിനോ കാരണമാകുന്നു. മെച്ചപ്പെട്ട ക്യാഷ് മാനേജ്‌മെന്റിനും ഇതിലൂടെ സാധിക്കുന്നു.

പണമില്ലാത്തപ്പോഴുളള നിയന്ത്രണം

പണം കയ്യിലാത്തപ്പോഴുളള നിയന്ത്രണം ശ്രദ്ധയോടെ വേണം. കടക്കാരിൽ നിന്നും പണം വാങ്ങുമ്പോൾ നിബന്ധനകൾ ചർച്ച ചെയ്ത് പലിശ സംരംഭകന് താങ്ങുന്ന രീതിയിൽ വാങ്ങണം. കൃത്യസമയത്ത് പണം കടമെടുക്കുകയും അത് തിരിച്ചടയ്ക്കുകയും വേണം. ബിൽ ഡിസ്‌കൗണ്ട് പോലുളള പുതിയ കാലത്തെ ടൂളുകൾ ഉപയോഗപ്പെടുത്താം.

ചെലവ് ട്രാക്ക് ചെയ്യുക

ഒരു ബിസിനസ്സ് സുഗമമായി പോകുന്നതിന് ചെലവ് ട്രാക്ക് ചെയ്യേണ്ടത് ആവശ്യമാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ദൈനം ദിന ചിലവുകൾ ട്രാക്ക് ചെയ്യുന്നത് ഒരു ബിസിനസ്സിൽ പ്രധാനമാണ്. ഇത് മാനുവലായും ഡിജിറ്റലായും ചെയ്യാനാകും. ഇതിലൂടെ ധാരാളം പണം ലാഭിക്കാനാകും.

അനാവശ്യ മാർക്കറ്റിങ്ങ് ചെലവുകൾ കുറയ്ക്കുക

അനാവശ്യമായിട്ടുളള മാർക്കറ്റിങ്ങ് ഒഴിവാക്കേണ്ടത് അനിവാര്യതയാണ്. ബാനറുകൾ പോലുളള പരസ്യങ്ങൾ ഒരുപരിധി കഴിയുമ്പോൾ കളയേണ്ടി വരും. ചിലർ ലഘു ലേഖകൾ വിതരണം ചെയ്യുന്നു. ഇതെല്ലാം അനാവശ്യമായ മാർക്കറ്റിങ്ങ് തന്ത്രങ്ങളാണ്. സംരംഭകർ അവരുടെ ഓൺലൈൻ സ്‌റ്റോർ വഴി മാർക്കറ്റിങ്ങ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് വളരെയധികം സാധ്യതകൾ ഓൺലൈനിൽ ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *