ഓണത്തിന് റെക്കോർഡ് പാൽ വിൽപ്പനയുമായി മിൽമ്മ

ഓണത്തിന് റെക്കോർഡ് പാൽ വിൽപ്പനയുമായി മിൽമ്മ

ഓണക്കാലത്ത് റെക്കോർഡ് പാൽ വിൽപ്പനയുമായി മിൽമ. തിരുവോണത്തോട് അനുബന്ധിച്ച് 36 ലക്ഷം ലിറ്ററിന്റെ പാലാണ് വിറ്റു പോയത്. കഴിഞ്ഞ വർഷം 31 ലിറ്ററായിരുന്നു പാൽ വിൽപ്പന. പ്രധാനമായും പായസ നിർമ്മാണത്തിനായിരുന്നു ഓണനാളിലെ അധിക വിൽപ്പന. ഓണക്കാലത്ത് തൈരിന്റെ വിൽപ്പനയും ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

3.60 ലക്ഷം കിലോഗ്രാം തൈരാണ് ഇത്തവണ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് മൂന്ന് ലക്ഷമായിരുന്നു. ഏറ്റവുമധികം പാൽ വിൽപ്പന നടന്നത് മലബാർ മേഖലയിൽ ആയിരുന്നു 13.95 ലക്ഷം ലിറ്റർ പാലും, 1.95 ലക്ഷം കിലോ തൈരുമാണ് വിൽപ്പന നടത്തിയത്. തൊട്ടു പിന്നാലെ എറണാകുളം ജില്ലയുണ്ട്. 12.8 ലക്ഷം ലിറ്റർ പാലാണ് എറണാകുളത്ത് മാത്രം വിറ്റഴിച്ചത്. 95,000 കിലേഗ്രാം തൈരു വിറ്റഴിച്ചിരുന്നു.

കർണ്ണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെ പാൽ എത്തിച്ചാണ് അധിക ഡിമാന്റ് ഉണ്ടായപ്പോൾ മിൽമ പാൽ വിതരണം ചെയ്തത്. നിലവിൽ പ്രതിദിനം 15 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉൽപ്പാദിപ്പിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *