നിങ്ങൾക്ക് അറിവുണ്ടെങ്കിൽ വീട്ടിലിരുന്ന് 50,000 രൂപ വരെ വരുമാനം നേടാം

നിങ്ങൾക്ക് അറിവുണ്ടെങ്കിൽ വീട്ടിലിരുന്ന് 50,000 രൂപ വരെ വരുമാനം നേടാം

കുറച്ച് അറിവ് കൈയിലുണ്ടെങ്കിൽ കാര്യമായ മുതൽ മുടക്കൊന്നുമില്ലാതെ ശോഭിക്കാവുന്ന മേഖലയാണ് ഓൺലൈൻ കോച്ചിങ്ങ്. മെഡിക്കൽ, പൊതു പരീക്ഷകൾ, വിഷയബന്ധിത കോഴ്‌സുകൾ കൊച്ചു കുട്ടികൾക്കുളള പാഠപുസ്തക പരിശീലനത്തിനു വരെ ലോക്ക്ഡൗൺ കഴിഞ്ഞിട്ടും സ്വീകാര്യതയുണ്ട്. ഇത് ഒരു മികച്ച ഡിജിറ്റൽ ബിസിനസ്സ് സംരംഭമാണ്. യൂട്യൂബിലും നിങ്ങൾക്ക് അവസരത്തിന്റെ പെരുമഴയാണ്. കോച്ചിങ്ങ് പോസ്റ്റുകൾ ചെയ്തു കൊണ്ട് ഈ രംഗത്തേക്ക് കടന്നുവരാം.

കോച്ചിങ്ങ് പാക്കേജുകൾക്ക് അനുസരിച്ച് ഫീസ് നിശ്ചയിക്കാം. നിലവാരം, ദൈർഘ്യം, മത്സരാർത്ഥികളുടെ എണ്ണം എന്നിവയും പ്രധാനമാണ്. പിഎസ്്‌സി കോച്ചിങ്ങ്, സ്‌കൂൾ,ബാങ്ക് കോച്ചിങ്ങ്, കോളേജ്, എൻജീനിയറിങ്ങ്, മെഡിക്കൽ,ബിസിനസ്സ്, ഭാഷകൾ, ഐഇഎൽടിഎസ്, ഒഇടി എന്നീ മേഖലകളിൽ എല്ലാം തന്നെ ഇതിന് സാധ്യതയുണ്ട്. ക്രാഷ് കോഴ്‌സുകളും നടത്താം.

പൊതു വിജ്ഞാനം ,കണക്ക്, ഇംഗ്ലീഷ് എന്നിങ്ങനെ പ്രത്യേക പ്രോഗ്രാമുകളും നടത്താം. ഒരു മാസം മുതൽ 12 മാസം വരെ നീണ്ടു നിൽക്കുന്ന കോഴ്‌സുകൾ ഉണ്ട്. ഒരു മാസത്തോ പ്രത്യേക കോഴ്‌സുകളായും തുടങ്ങാം. വിദ്യാർത്ഥികളും, ഉദ്യോഗാർത്ഥികളും മാത്രമല്ല സാധാരണക്കാരായ വീട്ടമ്മമാരും പ്രായമായവരും അടങ്ങുന്ന സമൂഹം കേരളത്തിലുണ്ട്. പുരാണ പഠനങ്ങൾക്കു പോലും ഓൺലൈൻ മേഖലയിൽ വലിയ സാധ്യതകാണ് ഉളളത്.

കംമ്പ്യൂട്ടറും, നെറ്റ് കണക്ഷനും, മികച്ച വിഡിയോകൾ ഉറപ്പാക്കുന്ന സംവിധാനവും ഉണ്ടെങ്കിൽ ഈ സംരംഭം ആരംഭിക്കാം. ഉന്നതവിദ്യാഭ്യാസം നേടി വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട്. അവർ ഈ അവസരം പ്രയോജനപ്പെടുത്താം. മാസം 50,000 ത്തിന് മുകളിൽ വരുമാനം നേടാൻ ഈ സംരംഭം നിങ്ങളെ സഹായിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *