വ്യാപാരികൾക്ക് നേട്ടം: എച്ച്ഡിഎഫ്‌സിയും പേടിഎമ്മും കൈകോർക്കുന്നു

വ്യാപാരികൾക്ക് നേട്ടം: എച്ച്ഡിഎഫ്‌സിയും പേടിഎമ്മും കൈകോർക്കുന്നു

എച്ച്ഡിഎഫ്‌സിയും പേടിഎമ്മും ഒരുമിക്കുന്നു. രാജ്യത്തെ പേമെന്റ് മേഖലയിലെ പ്രമുഖരായ എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒരുമിക്കുന്നത് വ്യാപാരികൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും സഹകരണത്തെ പ്രതീക്ഷയോടെ കാണുകയാണ് സംരംഭക ലോകം. എച്ച്ഡിഎഫ്‌സിയുടെ സേവനം ഉപയോഗിക്കുന്നവർക്കും പേടിഎം ഉപയോക്താക്കൾക്കും ഇടപാടുകൾ അധിക ചാർജില്ലാതെ നടത്താനാകും.

എച്ച്ഡിഎഫ്‌സി ബാങ്ക് പേമെന്റ് പങ്കാളിയും പേടിഎം വിതരണ സോഫ്റ്റ് വെയർ പങ്കാളിയുമാകും. ആദ്യഘട്ടത്തിൽ എച്ച്ഡിഎഫ്‌സി-പേടിഎം കൂട്ടുകെട്ട് വ്യാപാരികൾക്ക് പേമെന്റ് ഗേറ്റ് വേയും, പിഒഎസ് മെഷീനുകളും നൽകും. രണ്ടാംഘട്ടത്തിൽ പേടിഎം പോസ്റ്റ് പേയ്ഡ് വഴി ക്രെഡിറ്റ് സേവനങ്ങളും വ്യാപാരികൾക്ക് ലഭിക്കും. ഈസി ഇഎംഐ ഫ്‌ളക്‌സി പേ തുടങ്ങിയ സേവനങ്ങളും ലഭിക്കും.

ഐപിഒയ്ക്ക് മുന്നോടിയായി വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം. ഇരുവരുടെയും സഹകരണം വ്യാപാരികൾക്ക് കമ്മീഷൻ നിരയ്ക്ക് കുറയ്ക്കാൻ വഴി വയ്ക്കും. കൂടാതെ ക്രെഡിറ്റ് സേവനം വിപുലീകരിക്കാനും സഹായിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത് എച്ച്ഡിഎഫ്‌സി ബാങ്കാണ്. എച്ച്ഡിഎഫ്‌സി ബാങ്കിനുമേൽ ചുമത്തിയിരുന്ന സാങ്കേതിക വിലക്ക് കഴിഞ്ഞയാഴ്ച ഭാഗികമായി ആർബിഐ പിൻവലിച്ചിരുന്നു. ഇതോടെ പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനും ബാങ്കിന് സാധിക്കും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *