ഗ്രാമീണ വനിതകൾക്കായുളള ദീർഘകാല നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം

ഗ്രാമീണ വനിതകൾക്കായുളള ദീർഘകാല നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം

ഗ്രാമീണ വനിതകൾക്കായി നിരവധി ദീർഘകാല നിക്ഷേപ പദ്ധതികളാണ് ഉളളത്. അവയിൽ ചിലതിനെ കുറിച്ച് അറിയാം. നാഷണൽ പെൻഷൻ സിസ്റ്റം അതിലൊന്നാണ്. നാഷണൽ പെൻഷൻ സിസ്റ്റത്തിൽ 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുളള ആർക്കും ചേരാം. മാസം തോറും ഒരു തുക നിക്ഷേപിച്ച് 60 വയസ്സാകുമ്പോൾ അതിൽ 60 ശതമാനം ഭാഗം തിരികെ തരുന്നു. ബാക്കി 40 ശതമാനം ആന്വിറ്റി പദ്ധതികളിൽ നിക്ഷേപിച്ച് അതിൽ നിന്നുളള വരുമാനം പെൻഷനായി തരുന്നതാണ് പദ്ധതി.

എല്ലാ മാസവും നിക്ഷേപിക്കണമെന്ന് നിർബന്ധമില്ല. ഒരു വർഷത്തിൽ ഒരു തവണയെങ്കിലും അടയ്ക്കണമെന്നും വർഷത്തിൽ 1000 രൂപ അടയ്ക്കണമെന്നുമാണ്. ബാങ്ക് ശാഖ വഴിയും ഓൺലൈൻ ആയും എൻപിഎസ് ആരംഭിക്കുകയും മാസ വരിയടയ്ക്കുകയും ചെയ്യാം.

നിശ്ചിത നിരക്കിൽ വരുമാനം തരുന്ന സർക്കാർ/ കോർപ്പറേറ്റ് ബോണ്ടുകൾ അടക്കമുളള നിക്ഷേപങ്ങളിലും ഓഹരികളിലും ഇവ രണ്ടുമായി ബന്ധപ്പെട്ട മ്യൂച്ച്വൽ ഫണ്ടുകളിലും മറ്റുമാണ് എൻപിഎസ് വഴി ശേഖരിക്കുന്ന തുക വിനിയോഗിക്കപ്പെടുന്നത്. ഈ നിക്ഷേപങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ തോതാണ് നമ്മുടെ മുതലിന്റെ വളർച്ച തീരുമാനിക്കുന്നത്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനും ഗ്രാമീണ വനിതകൾക്കായുളള നിക്ഷേപ പദ്ധതിയിൽ വരുന്നു.ബാങ്കിലെ ആർഡി അക്കൗണ്ട് പോലെ കൃത്യമായ ഇടവേളകൾ തോറും ഒരു നിശ്ചിത തുക മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ. 500 രൂപ മുതൽ എത്രയും നിക്ഷേപിക്കാം. ഇടയ്ക്ക് വച്ച് മുടങ്ങിപ്പോയാൽ പോലും അടച്ച തുക,ഓഹരി വിപണിയും കടപ്പത്ര വിപണിയും നേട്ടം കൈവരിക്കുന്നതിനനുസരിച്ച് വലുതായി കൊണ്ടിരിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഞ്ഞൂറ് മുതൽ ഒന്നരലക്ഷം രൂപ വരെ ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാവുന്ന പിപിഎഫ് നിക്ഷേപങ്ങളിലെ വരുമാനം പൂർണ്ണമായും ആദായനികുതിമുക്തമാണ്. ഇപ്പോൾ 7.1 ശതമാനം നിരക്കിലാണ് പലിശ നൽകുന്നത്. വർഷത്തിലൊരിക്കൽ പലിശ മുതലിന്റെ ഭാഗമായി അതിനു കൂടി കൂട്ടപലിശ ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *