ടോപ് അപ്പ് വായ്പയെ കുറിച്ച് അറിയാം

ടോപ് അപ്പ് വായ്പയെ കുറിച്ച് അറിയാം

പെട്ടന്നു പണം സ്വരൂപിക്കാൻ ടോപ് അപ് വായ്പകൾ വഴി സാധിക്കും.വ്യക്തിഗത വായ്പയേക്കാളും സ്വർണ്ണ വായ്പയേക്കാളും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെന്നതും ടോപ് അപ് പ്ലാനിന്റെ പ്രത്യേകതയാണ്.

എല്ലാവർക്കും ഈ വായ്പ ലഭിക്കില്ല. എന്നാൽ ഭവന വായ്പയുളള എല്ലാവർക്കും ഈ വായ്പ ലഭിക്കുകയും ചെയ്യും. ഒരു വർഷത്തെയെങ്കിലും നിങ്ങളുടെ ഭവനവായ്പയുടെ തിരിച്ചടവ് ക്രമമായിരിക്കണം. കുറഞ്ഞ പക്ഷം അവസാന ഒരു വർഷത്തെയെങ്കിലും ഭവന വായ്പയുടെ തിരിച്ചടവ് പരിശോധിച്ച ശേഷം മാത്രമാകും ബാങ്കുകൾ ടോപ് അപ് വായ്പകൾ അനുവദിക്കുക. ഭവന വായ്പയുടെ അതേ പലിശയും നിബന്ധനകളും തന്നെയാകും ടോപ് വായ്പയ്ക്കും ബാധകമാകുക.

വസ്തുവിന്റെ മൂല്യത്തിന്റെ 80ശതമാനം വരെയാണ് പരമാവധി ബാങ്കുകൾ ഭവന വായ്പയായി അനുവദിക്കാറുളളത്. എന്നാൽ ഭൂരിഭാഗം പേരും ഈ തുക മുഴുവനായും എടുക്കാറില്ല. ഈ വരുന്ന ബാക്കി തുക ഉപയോക്താവിന് ഏത് സമയത്തും ടോപ് അപ് വായ്പയായി എടുക്കാം. വായ്പയുടെ നിങ്ങൾ തിരിച്ചടച്ച ഭാഗവും ടോപ് അപ്പ് വായ്പയായി എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരാൾക്ക് 80 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് അർഹതയുണ്ട്. ഉദാഹരണത്തിന് ഒരാൾക്ക് 80 ലക്ഷം രൂപയുടെ ഭവന വായ്പ അർഹതയുണ്ട്. എന്നാൽ വായ്പയായി എടുത്തത് 50 ലക്ഷം ആണ്. വായ്പയിൽ 10 ലക്ഷം രൂപ ഇയാൾ തിരിച്ചടയ്ക്കകയും ചെയ്തിട്ടുണ്ട്. എങ്കിൽ ടോപ് അപ്പ് വായ്പയ്ക്ക് അർഹതയുണ്ട്.

ഭവനവായ്പ വീടുകൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കാൻ പാടുളളുവെങ്കിൽ ടോപ് അപ്പ് വായ്പകൾക്ക് അത്തരത്തിലുളള നിബന്ധനകൾ ഇല്ല. വ്യക്തിഗത ആവശ്യങ്ങൾക്കും ഉപയോഗിക്കാം. വീട്ടാവശ്യങ്ങൾക്കോ, ആശുപത്രി ചെലവുകൾക്കോ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ, വാഹനം മേടിക്കാൻ പോലും ടോപ് അപ് വായ്പകൾ ഉപയോഗിക്കാവുന്നതാണ്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *