ഇന്ത്യക്കാർക്ക് സന്ദർശക വിസയിലും ദുബായിലെത്താം: വിശദാംശങ്ങൾ ഇങ്ങനെ

ഇന്ത്യക്കാർക്ക് സന്ദർശക വിസയിലും ദുബായിലെത്താം: വിശദാംശങ്ങൾ ഇങ്ങനെ

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസയിലും ദുബൈയിലേക്ക് യാത്ര ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാൽ ദുബൈയിലേക്ക് സന്ദർശക വിസയിലും പ്രവേശിക്കാമെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ യാത്ര ചെയ്യുമ്പോൾ അവസാനം രണ്ടാഴ്ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പി.സി.ആർ പരിശോധനാ നിബന്ധനകളെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി നിർബന്ധമാണ്. ഒപ്പം യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പി.സി.ആർ പരിശോധനാ ഫലവും ഹാജരാക്കണം.

പരിശോധനാഫലം ഇംഗീഷിലോ അറബിയിലോ ഉള്ളതും ക്യു.ആർ കോഡ് ഉള്ളതുമായിരിക്കണം. 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ചവർക്ക് സന്ദർശക വിസയിൽ ദുബൈയിലേക്ക് വരാമെന്ന് എമിറേറ്റ്‌സും അറിയിച്ചു. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായി ട്വിറ്ററിലൂടെയായിരുന്നു എമിറേറ്റ്‌സിന്റെ അറിയിപ്പ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *