ഇനി വരുന്നത് മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ ഇല്ലാത്ത മാസ്റ്റര്‍ കാര്‍ഡുകള്‍

ഇനി വരുന്നത് മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ ഇല്ലാത്ത മാസ്റ്റര്‍ കാര്‍ഡുകള്‍

ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നും മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ ഒഴിവാക്കുവാന്‍ മാസ്റ്റര്‍ കാര്‍ഡ് തയ്യാറെടുക്കുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മാസ്റ്റര്‍ കാര്‍ഡുകളില്‍ നിന്നും മാഗ്‌നറ്റിക് സ്ട്രിപ്പ് പൂര്‍ണമായും ഇല്ലാതാകും. പഴയ രീതിയിലുള്ള സൈ്വപ്പിംഗ് പ്രക്രിയയില്‍ നിന്നും മാറി കൂടുതല്‍ സുരക്ഷിതത്വവും ശേഷിയുള്ളതുമായ കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനുള്ള കമ്പനിയുടെ പ്രവര്‍നങ്ങളുടെ ഭാഗമായാണ് ഈ മാറ്റത്തിലേക്ക് കടക്കുന്നത്.

ഘട്ടം ഘട്ടമായായിരിക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ നീക്കം ചെയ്യുന്നത്. കാര്‍ഡുമായി ചേര്‍ത്തിട്ടുള്ള ചെറിയൊരു മെറ്റാലിക് ടാപ്പില്‍ വിവരങ്ങള്‍ സംഭരിക്കുവാന്‍ ബാങ്കുകളെ അനുവദിക്കുന്ന സംവിധാനമാണ് മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍.

പുതിയ തരത്തിലുള്ള കാര്‍ഡ് സങ്കേതങ്ങള്‍ ഇന്ന് പ്രബലമായി ലോകമെങ്ങും ഉപയോഗിച്ച് വരുന്നു. കോണ്‍ടാക്ട്ലെസ് പെയ്മെന്റ് സേവനങ്ങള്‍, മൈക്രൊ ചിപ്പുകള്‍, ബയോ മെട്രിക് ഐഡിന്റിഫിക്കേഷന്‍ തുടങ്ങിയ പുതിയ സങ്കേതങ്ങള്‍ക്കിടയില്‍ മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ കാലഹരണപ്പെട്ടിരിക്കുകയാണ്. മാസ്റ്റര്‍ കാര്‍ഡ് അടുത്തിടെ പങ്കുവച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ വിശദമാക്കുന്നു.

കാര്‍ഡുകളുടെ സ്വിപിംഗ് രീതി ഇതുവരെ ഇല്ലാതായിട്ടില്ല. പുതുതായി ഇഷ്യൂ ചെയ്തിട്ടുള്ള മാസ്റ്റര്‍ കാര്‍ഡുകളിലും മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ 2024 മുതല്‍ അവ കാര്‍ഡുകളില്‍ ഓപ്ഷണല്‍ ആയി മാറും. 2029 ആകുമ്പോഴേക്കും മാഗ്‌നറ്റിക് സ്ട്രാപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കിയ കാര്‍ഡുകളായിരിക്കും മാസ്റ്റര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുക. 10 വര്‍ഷത്തോളമുള്ള ഈ കാലയളവില്‍ ചിപ്പ് കാര്‍ഡിലേക്ക് മാറുവാന്‍ എല്ലാവര്‍ക്കും മതിയായ സമയം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ചിപ്പ് സാങ്കേതിക വിദ്യ അടങ്ങിയ കാര്‍ഡുകളായിരിക്കും ഇനി സാര്‍വത്രികമാകുക. മാഗ്‌നറ്റിക് സ്ട്രിപ്പുകളേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം സ്ട്രിപ്പ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *