കോവിഡ് മഹാമാരി :മാരുതി വിൽപ്പന താഴുന്നു

കോവിഡ് മഹാമാരി :മാരുതി വിൽപ്പന താഴുന്നു


ആഗോളതലത്തിൽ തന്നെ ഓട്ടോമൊബൈൽ മേഖല അതിന്റെ ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയും, ചിപ്പ് ദൗർലഭ്യവും ആ തിരിച്ചടിയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയില ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും ഈ പ്രതിസന്ധികളിൽ നിന്നും മുക്തമല്ല.

മാരുതി സുസുക്കി ആദ്യ ഘട്ടത്തിൽ ചിപ്പ് ദൗർലഭ്യം കൈകാര്യം ചെയ്യുവാൻ മാരുതി സുസുക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാൽ ഇപ്പോൾ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് മാരുതിയുടെ വിൽപ്പന താഴേക്ക് പോകുന്നത് എന്ന് നമുക്കിവിടെ ഒന്ന് പരിശോധിക്കാം.

ചിപ്പ് ദൗർലഭ്യം കാരണം മാരുതി തങ്ങളുടെ നിർമാണ ശേഷി കുറയ്ക്കുന്ന നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ വർഷം ഉത്പാദ പദ്ധതിയുടെ 5 ശതമാനം ചുരുക്കുവാനായിരുന്നു കമ്പനി പദ്ധതി തയ്യാറാക്കിയത്. അത് ഏകദേശം 70,000 മുതൽ 80,000 വരെ വാഹനങ്ങൾ വരും. എന്നാൽ ഇപ്പോൾ അതിനേക്കാൾ ഏറെ ഉയർന്ന വെട്ടിച്ചുരുക്കലാണ് മാരുതി ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

ആഗസ്ത് മാസത്തിൽ മാത്രം 30 മുതൽ 40 ശതമാനം വരെ കുറവാണ് മാരുതിയുടെ ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. ആഗസ്ത് മാസത്തിലെ ഉത്പാദന ശേഷിയിൽ നിന്നും 50,000 മുതൽ 60,000 കാറുകളുടെ കുറവാണിത്. ഒറ്റ മാസത്തിൽ തന്നെ നിർമാണത്തിൽ ഇത്രയധികം കാറുകളുടെ നഷ്ടമാണ് മാരുതിയ്ക്ക് ഉണ്ടായിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *