യുഎഇ : ഇൻഡിഗോ വിമാന സർവ്വീസിന് താത്കാലിക വിലക്ക്

യുഎഇ : ഇൻഡിഗോ വിമാന സർവ്വീസിന് താത്കാലിക വിലക്ക്

യുഎഇയിലേക്ക് ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് താൽക്കാലിക വിലക്ക്. ഒരാഴ്ചത്തേക്കാണ് യുഎഇ ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇൻഡിഗോ സർവീസുകൾ ഉണ്ടാകില്ല. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി സി ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയിൽ എത്തിച്ചതിനാണ് നടപടി. ചൊവ്വാഴ്ച മുതലാണ് ഇൻഡിഗോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇൻഡിഗോ സർവീസ് നടത്തില്ലെന്ന് വിമാന കമ്പനി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് റീഫണ്ട് അല്ലെങ്കിൽ സർവീസ് പുനരാരംഭിക്കുമ്പോൾ മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *