ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് വിലക്ക് നീക്കി

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാവായ എച്ച്ഡിഎഫ്‌സി ബാങ്കിന് പുതിയ കാർഡ് വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് റിസർവ് ബാങ്ക് പിൻവലിച്ചു. പല തവണ സാങ്കേതിക തകരാർ വന്ന ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ ബാങ്കിങ്ങ് സേവനങ്ങൾ തടസ്സപ്പെട്ടതോടെയാണ് പുതിയ ഇടപാടുകാരെ ചേർക്കുന്നതിനു ഡിസംബർ മുതൽ വിലക്ക്് ഏർപ്പെടുത്തിയത്. ഡിജിറ്റൽ ബാങ്കിങ്ങിനുളള നിയന്ത്രണം റിസർവ് ബാങ്ക് പിൻവലിച്ചിട്ടില്ല.

ജെ.എൽ.എൽ തലപ്പത്ത് മലയാളി

രാജ്യാന്തര വാണിജ്യ റിയൽ എസ്റ്റേറ്റ് സർവീസസ് കമ്പനിയായ ജോൺസ് ലാങ്ങ് ലാസലെയുടെ(ജെഎൽഎൽ) തലപ്പത്ത് മലയാളി നിയമിതനായി. തിരുവനന്തപുരം സ്വദേശിയായ ജോർജ് തോമസാണ് ചീഫ് ജെഎൽഎല്ലിന്റെ ഗ്ലോബൽ ചീഫ് ഇൻഫോർമേഷൻ ഓഫിസറായി ചുമതലയേറ്റത്. ജെഎൽഎല്ലിന്റെ ഹെഡ് ഓഫ് ടെക്‌നോളജി,ഡാറ്റാ ആൻഡ് ഇൻഫോർമേഷൻ ചുമതലകളും വഹിക്കും.

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 35,280

സംസ്ഥാനത്ത് സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണ്ണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. മുഹ്‌റം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *