ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ടാറ്റ

ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് ടാറ്റ

കോവിഡിനിടയിലും ജീവനക്കാർക്ക് ആശ്വാസ നടപടിയുമായി ടാറ്റ. 2020-2021വർഷത്തെ ബോണസായി 270.28 കോടി രൂപയാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് ടാറ്റ സ്റ്റീലും ടാറ്റ ജീവനക്കാരുടെ സംഘടനയും ധാരണയിലെത്തി.ടാറ്റ സ്റ്റീലിന്റെ എല്ലാ വിഭാഗത്തിലുളള അർഹതയുളള ജീവനക്കാർക്കും ബോണസ് ലഭിക്കും.

ഏകദേശം 3,59,029 ജീവനക്കാർക്ക് 2020-2021 വർഷത്തെ ബോണസിന് അർഹതയുണ്ട്. ഏറ്റവും കൂടിയ ബോണസ് തുക 34,920 രൂപയാണ്. ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിൽ മുൻപന്തിയിലുളള കമ്പനിയാണ് ടാറ്റ സ്റ്റീൽ.

ടാറ്റാ സൺസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടാറ്റാ കോവിഡ് മഹാമാരി കാലത്തും ജീവനക്കാർക്ക് ഒട്ടനവധി സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *