ആധാർ കാർഡിലെ മേൽവിലാസം മാറ്റുക അത്ര എളുപ്പമല്ല

ആധാർ കാർഡിലെ മേൽവിലാസം മാറ്റുക അത്ര എളുപ്പമല്ല

ആധാർ കാർഡിലെ മേൽവിലാസം മാറ്റണമെങ്കിൽ മതിയായ രേഖകൾ സമർപ്പിക്കണം. നിലവിൽ വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഈ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ മേൽവിലാസം ഉൾപ്പടെയുളള കാര്യങ്ങൾ വ്യക്തമായി പുതുക്കണം.

യുഐഡിഎഐ (യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ വെബ് സൈറ്റിൽ നിന്നും ആധാർ കാർഡിലെ മേൽവിലാസം ഏതൊരാൾക്കും എളുപ്പം മാറ്റാനാകുമായിരുന്നു. എന്നാൽ ഇപ്പോൾ ആധാർ കാർഡിലെ മേൽവിലാസം മാറ്റുന്നതിനുളള നടപടികളിൽ യുഐഡിഎഐ മാറ്റം വരുത്തിയിട്ടുണ്ട്.

ആധാർ കാർഡ് ഉടമകൾ മേൽവിലാസത്തിൽ മാറ്റം വരുത്തുന്നതിന് ഇനി മുതൽ അതോറിറ്റിക്ക് സ്വീകാര്യമായ രേഖകളിൽ ഏതെങ്കിലും ഒന്ന് കൂടി സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പാസ്‌പോർട്ട്, പാസ്ബുക്ക്, ഡ്രൈവിങ്ങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് തുടങ്ങി 32 ഓളം രേഖകൾ ഉപയോക്താക്കൾക്ക് ഇതിനായി തിരഞ്ഞെടുക്കാനാകും. പുതിയ വിവരം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ആളുകൾക്ക് ആധാർ കാർഡിലെ മേൽവിലാസം ഓൺലൈനായും ഓഫ് ലൈനായും പുതുക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *