പേന നിർമ്മാണം: കുറഞ്ഞ നിക്ഷേപത്തിലൂടെ മികച്ച ലാഭം നേടാം

പേന നിർമ്മാണം:  കുറഞ്ഞ നിക്ഷേപത്തിലൂടെ മികച്ച ലാഭം നേടാം

പ്ലാസ്റ്റിക് ഉപരോധം വന്നതോടെ ഒരു തവണ ഉപയോഗിച്ച് കളയുന്ന തരത്തിലുളള പേനകൾക്ക് വളരെയധികം ഡിമാന്റ് വന്നിട്ടുണ്ട്. പെൻബാരൽ, അഡാപ്റ്റർ,ടിപ്പ്, ഇങ്ക് ക്യാപ്പ് എന്നിവയാണ് പേന നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ. ഇവ ലഘു യന്ത്രങ്ങളുടെ സഹായത്തോടെ അസംബിൾ ചെയ്ത് മഷി നിറച്ച് നിർമ്മാണം നടത്തുന്നു. ലളിതമായാണ് പേന നിർമ്മിക്കുന്നത്.

അഡാപ്റ്റർ മെഷീൻ, ഇങ്ക് ഫില്ലിംഗ് മെഷീൻ, ടിപ്പ് മെഷീൻ,സെൻട്രിഫ്യൂഗൽ മെഷീൻ എന്നിങ്ങനെ നാല് ലഘു യന്ത്രങ്ങളാണ് പേന നിർമ്മാണത്തിന് വേണ്ടി വരുന്നത്. ഈ മെഷിനുകളെല്ലാം ചെറു മേശയ്ക്ക് മുകൡ വയ്ക്കാവുന്നതാണ്. ആദ്യം പെൻ ബാരലിന്റെ അഗ്രഭാഗത്ത് അഡാപ്റ്റർ ഉറപ്പിക്കുന്നു. ശേഷം മഷി നിറച്ച് ടിപ്പ് ഘടിപ്പിക്കുന്നു. പിന്നീട് സെൻട്രി ഫ്യൂഗൽ മെഷീനിൽ വെച്ച് കറക്കിയെടുത്ത് ക്യാപ്പ് ഫിക്‌സ് ചെയ്യുമ്പോൾ നിർമ്മാണം പൂർത്തിയായി.

നാല് മെഷിനുകൾ വാങ്ങുന്നതിന് 25,000 രൂപയാണ് വില വരുന്നത്. ഇതോടൊപ്പം രണ്ടായിരം പേനകൾ നിർമ്മിക്കാനാവശ്യമായ മെറ്റീരിയൽസും ഫ്രീ ആയി ലഭിക്കും. ഒരു പേന നിർമ്മിക്കുന്നതിന് ഒരു രൂപ പത്ത് പൈസ ചെലവാകും. ഓട്ടോമാറ്റിക് മെഷിന്റെ വില അഞ്ചു ലക്ഷം രൂപ വരെ വരും. എന്നാൽ മാനുവൽ മെഷീൻ ഉപയോഗിച്ച് മികച്ച പേനകൾ ഉൽപ്പാദിപ്പിക്കാൻ ആകും. നിർമ്മിച്ച പേനകൾ 1.40 രൂപ മുതൽ 1.50 രൂപ വരെ വില നിലവാരത്തിൽ ഹോൾ സെയിലായി വിൽക്കാൻ കഴിയും.

കുട്ടികളെ ആകർഷിക്കുന്ന വിവിധ രീതിയിൽ വ്യത്യസ്ത രൂപങ്ങളിൽ പേന നിർമ്മിച്ചെടുക്കാം. ലളിതമായ രീതിയിൽ തുടങ്ങാവുന്നത് കൊണ്ട് സ്്ത്രീകൾക്കു പോലും അനായസമായി നിർമ്മാണം നടത്താം. പ്രാദേശികമായി ഷോപ്പുകൾ, സ്‌കൂളുകൾ, ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് നേരിട്ടും വിതരണക്കാർ വഴിയും വിൽപ്പന നടത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *