ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കുടുംബശ്രീ അംഗങ്ങൾക്ക് ഇരട്ടി വായ്പ

സ്വയം സഹായ സംഘങ്ങൾക്ക് ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ വായ്പ നൽകുന്നതിന്റെ പരിധി ഉയർത്തി. 10 ലക്ഷം രൂപയിൽ നിന്നും 20 ലക്ഷം രൂപയായാണ് ഉയർത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അടക്കം എല്ലാ വാണിജ്യ ബാങ്കുകൾക്കും നിർദ്ദേശം നൽകി. കേന്ദജ്ര സർക്കാരിന്റെ ദീനദയാൽ അന്ത്യോദയ യോജന എന്ന പരിപാടിയുടെ അടിസ്ഥാനത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പരിപാടിയുടെ കീഴിലാണ് ഈ വായ്പകൾ നൽകുന്നത്. കുടുംബശ്രീ പോലുളളവയ്ക്ക് ഇത് മുതൽക്കൂട്ടാകും.

സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ എൽഐസിയും ഇപിഎഫ് ഒയും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എൽഐസിയും സറ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ പങ്കാളികളാകുമെന്ന് സൂചന. ഇപിഎഫ്ഒയും എൽഐസിയും താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർ്ട്ടുകൾ. നിലവിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സിഡ്ബിയുടെ നേതൃത്വത്തിൽ ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ ഫണ്ട് നൽകുന്ന പദ്ധതി വിപുലീകരിക്കുകയാണ് ലക്ഷ്യം.

സ്വർണ്ണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വർധനവ്. സ്വർണ്ണ വില പവന് 160 രൂപ കൂടി 35,360 ലെത്തി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1787.90 ഡോളർ നിലവാരത്തിലാണ്. സമീപകാലയളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *