റിയൽ എസ്റ്റേറ്റ് മേഖല തളർച്ചയിൽ: ഭവന വിൽപ്പനയിലും ഇടിവ്

റിയൽ എസ്റ്റേറ്റ് മേഖല തളർച്ചയിൽ: ഭവന വിൽപ്പനയിലും ഇടിവ്

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ആശങ്ക തുടരുകയാണ്. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഭവന വിൽപ്പനയിൽ 58 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡേറ്റ വിശകലന സ്ഥാപനമായ പ്രോപ് ഇക്വിറ്റിയുടെ പനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം കടുത്തതാണ് റിയൽ എസ്‌റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചത്. ഏപ്രിൽ-ജൂൺ കാലയളവിൽ താമസ സൗകര്യമുളള 45,208 കെട്ടിടങ്ങളുടെ വിൽപ്പനയാണ് നടന്നത്. മുൻപാദത്തിൽ ഇത്തരം 1,08,420 കെട്ടിടങ്ങൾ വിറ്റു പോയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്ന അപ്രഖ്യാപിത പ്രാദേശിക ലോക്ക്ഡൗണുകളാണ് കാര്യങ്ങൾ വഷളാക്കിയത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെ ഭവന വായ്പ നൽകൽ തോത് കുറഞ്ഞതും തിരിച്ചടിയായിട്ടുണട്്. മിക്ക നഗരങ്ങളിലും റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിൽ 40 മുതൽ 65 ശതമാനത്തിന്റെ വരെ ഇടിവ് ഉണ്ടായിട്ടുണ്ട്. ഉത്സവ സീസൺ അടുക്കവേ ആവശ്യകത കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖല പൂർണ്ണമായു സ്തംഭിച്ച അവസ്ഥയായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിൽ ആവശ്യകതയിൽ വർധനവ് ഉണ്ടായിട്ടില്ല. മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന വാർത്തകളെ തുടർന്ന് ജനങ്ങൾ ബാധ്യതകൾ ഏറ്റെടുക്കാനും വരുന്നില്ല. ബാങ്കുകൾ കുറഞ്ഞ ഭവന വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ടും ആളുകളെത്തുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *