ഓണവിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മില്‍മ

ഓണവിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മില്‍മ

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും പാലിന്റെയും ഉത്പന്നങ്ങളുടെയും ഓണക്കാല വില്പനയില്‍ വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് മില്‍മയുടെ എറണാകുളം മേഖല.
ഓണക്കാലത്ത് 13 ലക്ഷം ലിറ്റര്‍ പാലും 80,000 കിലോ തൈരും 172 ടണ്‍ നെയ്യും ഉള്‍പ്പെടെ വിവിധ പാലുത്പന്നങ്ങളുടെ വില്പനയില്‍ സര്‍വകാല റിക്കാര്‍ഡ് കൈവരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 80 ലക്ഷം ഭക്ഷ്യക്കിറ്റുകളിലേക്കുള്ള മില്‍മയുടെ നെയ്യ് വിതരണം നേരത്തെ പൂര്‍ത്തീകരിച്ചുവരുന്നു. ഇതിനുപുറമെ 358 രൂപ വില വരുന്ന പ്രത്യേക മില്‍മ ഉത്പന്നക്കിറ്റ് 300 രൂപയ്ക്ക് വിപണിയിലെത്തിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു തയാറാക്കിയിരിക്കുന്ന ‘ഫ്രീഡം പേട’എറണാകുളം മേഖലയില്‍ മാത്രം എട്ട് ലക്ഷത്തിലധികം ലഭ്യമാക്കിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *