ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

റബ്ബർ വില ഉയരാൻ സാധ്യത

റബ്ബർ വില ഉയരുമെന്ന് സൂചന നൽകി വിപണി. കണ്ടാഴ്ചയായി തുടരുന്ന പ്രവണത സൂചിപ്പിക്കുന്നത് റബ്ബർ വില ഉയരുമെന്നാണ്. കിലോഗ്രാമിന് 178. 50 രൂപ വരെ എത്തിയത് പ്രതീക്ഷ നൽകുകയാണ്. മഴയുടെ തോതിൽ കുറവുണ്ടാവുകയും, വിപണിയിലെ കൂടിയ വിലനിലവാരം കർഷകരിൽ വിൽപ്പന സമർദ്ദം സൃഷ്ടിക്കുകയും ചെയ്താൽ പ്രവണതയിൽ മാറ്റം ഉണ്ടാകും. രാജ്യാന്തര വിപണയിലെ കയറ്റവും കണ്ടെയ്‌നർ ക്ഷാമം മൂലം ഇറക്കുമതിയിലുണ്ടായിട്ടുളള ഇടിവും ഉപഭോഗത്തിലെ വർധനവും മഴമൂലമുളള ലഭ്യതക്കുറവുമൊക്കെയാണ് റബ്ബർ വിലയ ഇപ്പോഴത്തെ വിലനിലവാരത്തിലേക്ക് എത്തിച്ചത്. 180 മുതൽ 185 വരെ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വില കൂടും

രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വില വർധിക്കുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസം ചൈന പുറത്തുവിട്ട കണക്കുകളാണ് ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. ജൂലായിൽ റീട്ടെയിൽ കണക്കുകൾ പ്രകാരം ചൈനയിലെ വിതരണശൃഖംലയിൽ പ്രതീക്ഷിച്ചതിലേറെ ഇടിവുണ്ടായി. ജൂലൈയിൽ റീട്ടെയിൽ വ്യാപാരം 11.5 ശതമാനം ഉയരുമെന്നായിരുന്നു ചൈനീസ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ വളർച്ച 8.5 ശതമാനം മാത്രമാണ് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് വിപണികളിൽ പ്രതിഫലിച്ചത്.

ഇന്നത്തെ സ്വർണ്ണ വില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,400 രൂപയുമാണ്. ആഗസ്റ്റ് 14 മുതൽ ഇതാണ് സ്വർണ്ണ വില. ആഗസ്റ്റ് ഒന്ന് രണ്ട് തിയതികളിൽ പവന് 36,000 രൂപയിൽ ആയിരുന്ന വ്യാപാരം. ഇതാണ് ആഗറ്റിലെ ഏറ്റവും ഉയർന്ന് നിരക്ക്.

നേട്ടം നിലനിർത്താനാകാതെ വിപണി

മികച്ച നേട്ടത്തിന്റെ ഒരാഴ്ച പിന്നിട്ട ശേഷമുളള പുതിയ ആഴ്ചയിലെ ആദ്യ ദിനം നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 80 പോയന്റ് താഴ്ന്ന് 55,356 ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുളളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *