മുതിർന്ന പൗരന്മാർക്ക് മറ്റുളളവർ വഴി പണം പിൻവലിക്കാൻ അവസരമൊരുക്കി തപാൽ വകുപ്പ്

മുതിർന്ന പൗരന്മാർക്ക് മറ്റുളളവർ വഴി പണം പിൻവലിക്കാൻ അവസരമൊരുക്കി തപാൽ വകുപ്പ്

മുതിർന്ന പൗരന്മാർക്ക് മറ്റുളളവർ വഴി പണം പിൻവലിക്കാൻ അവസരവുമായി തപാൽ വകുപ്പ്. പ്രായാധിക്യവും അസുഖവും മൂലം നിക്ഷേപങ്ങൾ പിൻവലിക്കാൻ കഴിയാത്ത മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. സീനിയർ സിറ്റിസൺസ് സേവിങഅങ്‌സ് സ്‌കീം, ടൈം ഡെപ്പോസിറ്റ്‌സ് അക്കൗണ്ട് എന്നിവയിൽ നിന്നുമാണ് പണം പിൻവലിക്കാൻ അവസരം.

മുതിർന്ന പൗരന്മാർ നിർദ്ദേശിക്കുന്ന ആളുകൾക്ക് പണം പിൻവലിക്കാനാണ് അവസരം. ഇതുവരെ ഇടപാടുകൾക്കായി മുതിർന്ന പൗരന്മാർ നേരിട്ട് പോസ്റ്റ് ഓഫീസിൽ എത്തണമായിരുന്നു. എന്നാൽ പൗരന്മാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് പുതിയ തീരുമാനം.

2018 ലെ ഗവൺമെന്റ് സേവിങ്ങ്‌സ് പ്രൊമോഷൻ ജനറൽ റൂൾ 11 പ്രകാരമാണ് ഇളവുകൾ അനുവദിച്ചത്. പണം പിൻവലിക്കൽ,വായ്പകൾ, അക്കൗണ്ട് ക്ലോസിങ്ങ് ,ഭാഗിക തിരിച്ചടവ് എന്നീ സേവനങ്ങൾ വക്താക്കൾ വഴി സാധ്യമാകും. മുതിർന്ന പൗരന്മാർ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്. വിവിധ സേവനങ്ങൾക്ക് മറ്റൊരാളെ അനുവദിക്കണമെന്നു കാട്ടി അക്കൗണ്ട് ഉടമ എസ്ബി 12 ഫോം പൂരിപ്പിച്ച് അതാത് പോസ്റ്റ് ഓഫീസ് ശാഖയിൽ നൽകണം. നിയോഗിക്കപ്പെടുന്ന ആൾക്ക് എഴുത്തും വായനും അറിഞ്ഞിരിക്കണം. എസ് ബി 12 ഫോം http://utilities.cept.gov.in/ dop/pdfbind.ashx?id=5764 നിന്നും ലഭിക്കും.

ജോയിന്റ് അക്കൗണ്ടാണെങ്കിൽ അക്കൗണ്ട് ഉടമകളെല്ലാവരും എസ്ബി 12 ഫോം പൂരിപ്പിച്ച് നൽകണം. നിയോഗിക്കപ്പെടുന്ന വ്യക്തിയുടെ ഒപ്പ് മുതിർന്ന പൗരൻ അറസ്റ്റ് ചെയ്യണം. മുതിർന്ന പൗരന്മാർ പറയുന്ന വ്യക്തി എസ്.എ.എസ് ,എംംപികെബിവൈ ഏജന്റോ, പോസ്‌റ്റോ ഓഫീസിലെ ജീവനക്കാരനോ ആകാൻ പാടില്ല.

അക്കൗണ്ട് ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയിൽ രേഖയും നിയോഗിക്കപ്പെടുന്ന വ്യക്തിയുടെ തിരച്ചറിയൽ രേഖയും ഇടപാടിന് ആവശ്യമാണ്. ഒന്നിൽ കൂടുതൽ ഇടപാടുകൾ നടത്തുന്ന പക്ഷം ഒരു സെറ്റ് രേഖയും ഫോട്ടോയും സമർപ്പിച്ചാൽ മതി

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *