സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിലും: പദ്ധതിയുമായി ടാറ്റഗ്രൂപ്പിന്റെ നെല്‍കോ

സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിലും: പദ്ധതിയുമായി ടാറ്റഗ്രൂപ്പിന്റെ നെല്‍കോ

ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെല്‍കോ കനേഡിയന്‍ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതോടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമേഖലയില്‍ രാജ്യത്ത് കടുത്തമത്സരത്തിനാകും ഇടയാകുക. ഭാരതി എയര്‍ടെലിന്റെ പിന്തുണയുള്ള വണ്‍വെബ്, ആമസോണിന്റെ പ്രോജക്ട് ക്യൂപ്പര്‍, ഇലോണ്‍ മസ്‌കിന്റെ സ്‌പെസ് എക്‌സ് എന്നിവയുമായുള്ള മത്സരത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.


ലൈറ്റ്‌സ്പീഡ് എല്‍ഇഒ(ലോ-എര്‍ത്ത് ഓര്‍ബിറ്റ്) ഉപഗ്രഹ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നാല്‍കോ ടെലിസാറ്റുമായി ഉടനെ സര്‍വീസ് കരാറിലെത്തുമെന്നാണ് അറിയുന്നത്.കെഎ-ബാന്‍ഡിലോ 28 ജിഗാ ഹെട്‌സ് ബാന്‍ഡിലോ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആഗോളതലത്തില്‍ വാഗ്ദാനംചെയ്യുന്ന കമ്പനിയാണ് ടെലിസാറ്റ്. ബ്രോഡ്ബാന്‍ഡ്, സെല്ലുലാര്‍, ഫൈബര്‍ കണക്ടിവിറ്റിയില്ലാത്ത രാജ്യത്തെ 75ശതമാനത്തോളം ഗ്രാമീണമേഖലയില്‍ സേവനം ലഭ്യമാക്കാന്‍ ഉപഗ്രഹ പദ്ധതിക്ക് കഴിയും. 2024 ഓടെ ലൈറ്റ്‌സ്പീഡ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റ് വിഭാഗത്തില്‍പ്പെട്ട 280ഓളം ഉപഗ്രങ്ങളുടെ സമൂഹംനിര്‍മിക്കുന്നതിന് 800 കോടി ഡോളറാണ് കനേഡിയന്‍ കമ്പനി നിക്ഷേപിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *