ഇനി ലോകത്തിന്റെ ഏതു കോണില്‍ നിന്നും വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിക്കാം

ഇനി ലോകത്തിന്റെ ഏതു കോണില്‍ നിന്നും വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിക്കാം

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഉള്ള ഒരു ആപ്പുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സെന്‍സറുകള്‍ വീട്ടിലെ ഉപകരണങ്ങളുമായി ഘടിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതുവഴി വീട്ടിലെ ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിങ്ങിനെ എന്തിനേയും എത്ര ദൂരെയിരുന്നായാലും നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട് ഹോം ഓട്ടോമേഷന്‍ സംവിധാനം ആണിത്. ഇതിലൂടെ എവിടെയിരുന്നും എപ്പോഴും നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളെ നിയന്ത്രിക്കാനും സൗകര്യങ്ങള്‍ ഉറപ്പാക്കാനുമാകും. Polycab HOHM Automation ഉപയോഗിച്ച് ഫാനുകളും ലൈറ്റുകളും മുതല്‍ ഏറ്റവും ആധുനിക ഉപകരണങ്ങള്‍ വരെ നിയന്ത്രിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.


മൊബൈല്‍ ആപ്പ് ഉപയോഗിച്ചും വോയിസ് കണ്‍ട്രോള്‍ വഴിയും ഇത് സാധ്യമാകും എന്നതിനാല്‍ ഈ സംവിധാനം ഉപയോഗിക്കാനും എളുപ്പമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യമുള്ള സ്പീക്കര്‍ വഴിയും മൊബൈല്‍ ആപ്പ് ഉപയോഗിച്ചും HOHM automation പ്രവര്‍ത്തിപ്പിക്കാനാകും. ഏതു പ്രശ്‌നത്തിനും ഉടന്‍ പരിഹാരവുമായി ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ കസ്റ്റമര്‍ സര്‍വീസ് ടീമും ഉണ്ട്. വാറന്റി കാലാവധിക്ക് ശേഷവും ചെറിയ ഫീസ് നല്‍കിയാല്‍ കസ്റ്റമര്‍ സര്‍വീസിന്റെ സേവനം ലഭ്യമാക്കാം എന്നതാണ് മറ്റൊരു ഗുണം. HOHM പ്രവര്‍ത്തിപ്പിക്കുമ്പോഴും യാതൊരു തടസങ്ങളും ഇല്ലാതെ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാനാകും. ഓട്ടോമേഷന്റെ ഭാഗമായുള്ള HOHM സ്വിച്ച് ബോര്‍ഡുകളും വിവേര്‍ സ്മാര്‍ട്ട് ഇന്റഗ്രേറ്റഡ് പാനലുകളും ഏത് ഇന്റീരിയറിനും ഇണങ്ങുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

വിവിധ കളറുകളിലും കോണ്‍ക്രീറ്റ്, ബ്രിക്ക്, മാര്‍ബിള്‍, ഗ്ലാസ്, കൊറിയന്‍, വുഡ് എന്നിങ്ങിനെയുള്ള ഡിസൈനുകളിലും ഇത് ലഭ്യമാണ്. നിലവിലുള്ള വയറിങ് സൗകര്യവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം എന്നതിനാല്‍ HOHM ഉപകാരണങ്ങള്‍ക്കായി പ്രത്യേകം വയറിങ് ആവശ്യമായി വരുന്നില്ല എന്നതാണ് മറ്റൊരു സൗകര്യം.


ഫാനുകള്‍, ലൈറ്റുകള്‍, സ്വിച്ചുകള്‍, വാട്ടര്‍ ഹീറ്റര്‍ എന്നിങ്ങിനെ വിവിധ ഉപകരണങ്ങള്‍ സ്മാര്‍ട്ട് ആക്കി മാറ്റുന്നതിന് Polycab HOHM വഴി സാധിക്കും. ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ വഴിയാണ് ദൂരെ ഇരുന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്.
വികസിത രാജ്യങ്ങളില്‍ സ്മാര്‍ട്ട് ഹോമുകള്‍ വളരെ നേരത്തെ തന്നെ പ്രചാരം നേടി കഴിഞ്ഞു. മൊബൈലില്‍ നിന്ന് വീട്ടിലെ എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ആയ വീടുകള്‍ ഇന്ത്യയില്‍ പ്രചാരത്തില്‍ ആവുന്നതില്‍ Polycab HOHM വലിയ ഒരു പങ്ക് വഹിക്കാനാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *