ഫ്രീഡം സ്‌പെഷല്‍ ഓഫറുമായി അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍

ഫ്രീഡം സ്‌പെഷല്‍ ഓഫറുമായി അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍

കൊച്ചി: 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍, ആ ദിവസം കോവാക്‌സിന്‍ വാക്‌സിന് ഒരു സ്‌പെഷല്‍ ഓഫര്‍ നല്കാന്‍ തീരുമാനിച്ചു. അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍ ഈ ഫ്രീഡം സ്‌പെഷല്‍ ഓഫറിന്റെ ഭാഗമായി 1,250 രൂപയ്ക്ക് വാക്‌സിന്‍ നല്കുന്നു.
അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍ കോവിഡ് മഹാമാരിയെ പൊരുതി ജയിക്കാന്‍ മുന്നില്‍തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടുതല്‍ ആളുകളെ വാക്‌സിനേഷനിലേക്ക് അടുപ്പിക്കാന്‍ വേണ്ടിയും അവര്‍ക്കു പ്രതിരോധശേഷി വര്‍ധിപ്പിച്ചു സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനുംവേണ്ടി ഒരുതരത്തിലുള്ള സര്‍വീസ് ചാര്‍ജുകളും ഈടാക്കാതെയാണ് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍ ഈ സൗകര്യം നല്കുന്നതെന്ന് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍ സിഇഒ നീലകണ്ഠന്‍ പറഞ്ഞു.

ഈ ഫ്രീഡം കോവാക്‌സിന്‍ വാക്‌സിനേഷന്‍ ഓഫര്‍ 2021 ഓഗസ്റ്റ് 15, 20 തീയതികളില്‍ ഒന്ന്, രണ്ട് ഡോസുകള്‍ക്ക് ലഭിക്കുന്നതായിരിക്കും. ഈ ദിവസങ്ങളില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം മൂന്നുവരെ അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍ വാക്‌സിനേഷന്‍ സെന്ററില്‍ എത്താവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *