ഒറ്റ മണിക്കൂറിൽ പിഎഫ് ഫണ്ട് പിൻവലിക്കാം: എങ്ങനെയെന്നറിയാം

ഒറ്റ മണിക്കൂറിൽ പിഎഫ് ഫണ്ട് പിൻവലിക്കാം: എങ്ങനെയെന്നറിയാം

ജീവിതത്തിൽ പെട്ടന്ന് പണം ആവശ്യമായി വരുന്ന പല സമയങ്ങളും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് പിഎഫ് അക്കൗണ്ടിൽ നിന്നും വേഗത്തിൽ പണം പിൻവലിക്കാം. ഒറ്റ മണിക്കൂറിൽ പിഎഫ് ഫണ്ട് പിൻവലിക്കാനാകും.

കോവിഡ് കാലത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ പിഎഫ് പിൻവലിക്കുന്ന നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇനി പിഎഫ് പിൻവലിക്കാൻ ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കേണ്ട ആവശ്യമില്ല. പി.എഫ് ബാലൻസ് തുകയിൽ നിന്നും മുൻകൂറായി 1 ലക്ഷം രൂപ വരെ നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും പിൻവലിക്കാൻ സാധിക്കും.

നിങ്ങൾക്കെന്തെങ്കിലും ചികിത്സാ ആവശ്യങ്ങൾക്കായി പണം വേണ്ടി വരുന്ന സന്ദർഭത്തിൽ ഇത്തരത്തിൽ ഭാഗിക പിൻവലിക്കലുകൾ നടത്താം. നേരത്തെ അടിയന്തര ആവശ്യം ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. നേരത്തെ അടിയന്തരആവശ്യങ്ങൾക്ക് നിങ്ങളുടെ ആശുപത്രി ബില്ലുകൾ സമർപ്പിച്ചതിന് ശേഷം മാത്രമാണ് പണം പിൻവലിക്കാൻ സാധിച്ചിരുന്നത്.

എന്നാൽ ഇതിൽ നിന്നും സേവനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. ഇപ്പോൾ അടിയന്തര ബില്ലുകൾ സമർപ്പിക്കേണ്ട ആവശ്യമില്ല. നിങ്ങൾ ആകെ ചെയ്യേണ്ടത് പണം പിൻവലിക്കുന്നതിനായുളള അപേക്ഷ നൽകുക എന്നത് മാത്രമാണ്. പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യും.

www.epfindia.gov.in എന്ന വെബസൈറ്റിൽ ലോഗിൻ ചെയ്യുക. ഹോം പേജിൽ തന്നെ വലത്് ഭാഗത്തായി കോവിഡ് 19 എന്ന ടാബ് കാണുവാൻ സാധിക്കും. അത് ക്ലിക്ക് ചെയ്താൽ ഓൺലൈനായി മുൻകൂർ പിൻവലിക്കൽ ക്ലെയിം ചെയ്യാം.httsp://unifiedportalmem.epfindia.gov.in/memberinterface. തുടർന്ന് ഓൺലൈൻ സേവനങ്ങളിൽ നിന്നും ക്ലെയിം ക്ലിക്ക്‌ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങൾ നൽകി അവ വേരിഫൈ ചെയ്യുക. പ്രോസീഡ് ക്ലിക്ക് ചെയ്യുക. പിൻവലിക്കുന്നതിന്റെ കാരണം തെരഞ്ഞെടുക്കുക. ആവശ്യമായ തുക നൽകുക. സ്‌കാൻ ചെയ്ത കോപ്പി അപ് ലോഡ് ചെയ്യുക. നിങ്ങളുടെ വിലാസം നൽകുക. ആധാർ ഒടിപി ലഭിക്കുക എന്നത് ക്ലി്ക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക. തുക പിൻവലിക്കുവാനുളള നിങ്ങളുടെ അപേക്ഷ ഫയൽ ചെയ്തു കഴിഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *