ഫിറ്റ് അല്ലെങ്കിൽ പഴയ വാഹനം പൊളിക്കും: നയം പ്രഖ്യാപിച്ച് നരേന്ദ്രമോദി

ഫിറ്റ് അല്ലെങ്കിൽ പഴയ വാഹനം പൊളിക്കും: നയം പ്രഖ്യാപിച്ച് നരേന്ദ്രമോദി

പഴയ വാഹനം പൊളിക്കൽ നയം വികസന യാത്രയിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞുയ

മലീനികരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിക്കുന്നതിനായുളള വാഹന പൊളിക്കൽ നയമാണ് മോദി പ്രഖ്യാപിച്ചത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനം പൊളിച്ചു നീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാർദ്ദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ യുവാക്കുളും സ്റ്റാർട്ടപ്പുകളും ഈ ഉദ്യമത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പൊളിക്കൽ നയം പൊതുജനങ്ങൾക്ക് ഗുണപ്രദമാണെന്നും മോദി അറിയിച്ചു. പ്രധാനമായും പഴയവഹാനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് രജിസ്‌ട്രേഷൻ ചാർജുകൾ സൗജന്യമായിരിക്കും. ഇതിനൊപ്പം റോഡ് നികുതിയും ഇളവ് നൽകുന്നുണ്ട്. പരിപാലന ചെലവ്, റിപ്പയറിനും മറ്റുമുളള തുക, ഉയർന്ന ഇന്ധന ക്ഷമത തുടങ്ങിയ നേട്ടങ്ങളുണ്ടാകുമെന്നും നയം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങൾ വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പഴയ വാഹനങ്ങൽ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കൽ നയം പരിസ്ഥിതിക്കുള്ള ആഘാതം തടയാനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് നിതിൻ ഗഡ്ക്കരി. പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കും എന്നും ജിഎസ്ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും നിതിൻ ഖഡ്ക്കരി വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *