ആവശ്യം കൂടുന്നു: ചെമ്പിനും അലുമിനിയത്തിനും വില കുതിക്കുന്നു

ആവശ്യം കൂടുന്നു: ചെമ്പിനും അലുമിനിയത്തിനും വില കുതിക്കുന്നു

ആവശ്യം കൂടിയതോടെ അടിസ്ഥാന ലോഹങ്ങളായ ചെമ്പിനും അലുമിനിയത്തിനും വില വർധിച്ചു. ചൈന അടക്കമുളള രാജ്യങ്ങളിൽ ഈ ലോഹങ്ങൾക്ക് ആവശ്യം ഉണ്ടായിട്ടുണ്ട്. പ്രധാന സൂചികയായ എൽഎംഇയിൽ മൂന്നുമാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വർഷം ഇതു വരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി.

ഇന്ത്യൻ വിപണിയിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഇക്കാലയളവിൽ എംസിഎക്‌സിൽ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30ഉം ശതമാനം വീതം നേട്ടമുണ്ടാക്കി. ഷാങ്ങ്ഹായ് വിപണിയിലും അലുമിനിയം 14 വർഷത്തെ ഏറ്റവും ഉയരത്തിൽ ട്രേഡിങ്ങ് തുടരുകയാണ്. 10 വർഷത്തെ കൂടിയ വിലയിലും ചെമ്പും തൊട്ടു പിന്നിലുണ്ട്.

ചൈനയിലെ വൻതോതിലുളള ഉപഭോഗം ചെമ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കോറോണ വൈറസ് സൃഷ്ടിച്ച പ്രതികൂല സാഹചര്യം മറികടന്ന് ചൈനയുടെ അതിവേഗത്തിലുളള തിരിച്ചു വരവ് ചെമ്പിന്റെ ഡിമാന്റിൽ വലിയ കുതിപ്പുണ്ടാക്കി.

പ്രധാന വിപണിയുടെ പലഭാഗങ്ങളിലും ചെമ്പിന്റെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടും. മഹാമാരിയിൽ നിന്നു തിരിച്ചു വരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തിൽ നിക്ഷേപകർക്ക് സംശയമില്ല.വരും വർഷങ്ങളിൽ ഡിമാന്റ് വർധിക്കുമെന്നും വിവിധ ഗവൺമെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളുലൂടെ ചെമ്പു വില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടൽ.

ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ച,യുഎസ് ഡോളറിന്റെ ശക്തിക്ഷയം എന്നീ ഘടകങ്ങൾ സമീപഭാവിയിൽ ചെമ്പിന്റെ വിലയ്ക്ക് കൂടുതൽ താങ്ങായി തീരുമെന്നാണ് പ്രതീക്ഷ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *