ചീരകൃഷിയിലൂടെ നേട്ടം കൊയ്യാം: കൃഷി രീതി അറിയാം

ചീരകൃഷിയിലൂടെ നേട്ടം കൊയ്യാം: കൃഷി രീതി അറിയാം

കോവിഡ് കാലമായതിനാൽ കൃഷി രീതിയിലേക്ക് നിരവധി പേരാണ് തിരിഞ്ഞിരിക്കുന്നത്. ഇതിൽ ഏറ്റവും സുഗമമായി ചെയ്യവുന്നതും നേട്ടം കൊയ്യാവുന്നതുമായ മേഖലയാണ് ചീര കൃഷി. 50 സെന്റ് സ്ഥലമുണ്ടെങ്കിൽ250,000 രൂപ വരെ ലാഭം നേടാനാകും. പരിമിതമായ സ്ഥലങ്ങളിൽ വരെ ചീര കൃഷി നടത്താനാകും.

കൃഷി രീതി

വിത്തിട്ട് ഒരു മാസം കൊണ്ട് വിളവെടുക്കാം. വയലിലും കരഭൂമിയിലും കൃഷി ചെയ്യാനാകും. മഴക്കാലം ഒഴികെയുളള സമയം അനുയോജ്യമാണ്. മുതൽ മുടക്കിന്റെ എട്ടിരട്ടി വരെ ലാഭം നേടാനാകും. വളരെയധികം ഡിമാന്റുളള ഉല്പന്നമാണ്. സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് കൃഷി ചെയ്യാം. വെളളം സൗകര്യമുളളതും നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് ചീരകൃഷ്യിക്ക് അനുയോജ്യം. നിലമൊരുക്കുന്നത് ഒഴികെയുളള ജോലികൾ ആയാസ രഹിതമായതിനാൽ സ്ത്രീകൾക്കും കുട്ടികൾ ചെയ്യാനാകും.വൃശ്ചികം മുതൽ മേടം വരെയുളള ആറുമാസങ്ങൾ ചീര കൃഷിയ്ക്ക് കൂടുതൽ അനുയോജ്യമാണ്.

ശ്രദ്ധിക്കാം

ചീരവിത്ത് തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ചീര വിത്ത് കൃഷി ഭവനിൽ നിന്നോ വിഎഫ് പിസികെയിൽ നിന്നോ വാങ്ങുന്നതാണ് നല്ലത്. വിത്ത് പാകി നാലില പ്രായത്തിലാണ് പറിച്ചു നടേണ്ടത്. തെക്കൻ കേരളത്തിൽ ചുവന്ന ചീരക്കും വടക്കൻ കേരളത്തിൽ പച്ച ചീരക്കും ആണ് വിപണന സാധ്യത. പല പ്രായത്തിലുളള ചീരകൾ കൃഷി ചെയ്ത് തുടർച്ചയായ ഉൽപാദനം ഉറപ്പു വരുത്തുക.

ചീര കൃഷിയെ കുറിച്ച് ആവശ്യമായ അറിവ് നേടിയതിന് ശേഷം മാത്രം തുടങ്ങുക. ആദ്യം ചെറിയ രീതിയിൽ മാത്രം ആരംഭിക്കുക. നനയും കീട നിയന്ത്രണവും ഉറപ്പു വരുത്തണം. മഴക്കാലത്ത് പുളളിക്കുത്ത് പോലുളള രോഗം കൂടുതലായി കണ്ടു വരുന്നതിനാൽ ആ സമയത്തെ കൃഷി ലാഭകരമായിരിക്കില്ല. ഉൽപ്പാദനത്തിന് അനുസരിച്ചുളള വിപണി കണ്ടെത്താനും ശ്രമിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *