തിരുപ്പൂരില്‍ തയ്യല്‍ക്കാര്‍ക്ക് ശമ്പളം കൂടാതെ സ്വര്‍ണവും പെട്രോളും

തിരുപ്പൂരില്‍ തയ്യല്‍ക്കാര്‍ക്ക് ശമ്പളം കൂടാതെ സ്വര്‍ണവും പെട്രോളും

ചെന്നൈ ന്മ വിദഗ്ധരായ തയ്യല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തിനു പുറമേ ഗംഭീര സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് കാത്തിരിക്കുകയാണു രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര ഉല്‍പാദക മേഖലകളിലൊന്നായ തിരുപ്പൂരിലെ ഒരു കൂട്ടം ഫാക്ടറി ഉടമകള്‍. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കുള്‍പ്പെടെ ഓവര്‍ലോക്ക് (തുന്നിയ വസ്ത്രങ്ങളുടെ അരികുകളുടെ ഫിനിഷിങ്) ജോലികള്‍ ചെയ്യാന്‍ സമര്‍ഥരായ തൊഴിലാളികളെ കിട്ടാത്തതിനെ തുടര്‍ന്നു കോടിക്കണക്കിനു രൂപയുടെ ഓര്‍ഡറുകള്‍ നിശ്ചിത സമയത്തു പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയിലാണു മിക്ക ഫാക്ടറികളും. ആഴ്ചയില്‍ 6000 രൂപ ശമ്പളം നല്‍കാമെന്നു പറഞ്ഞിട്ടു പോലും സ്ഥിരം തൊഴിലാളികളെ കിട്ടാനില്ല.

ഇതോടെയാണു പുതിയ സമ്മാന പദ്ധതികളുമായി ഉടമകള്‍ രംഗത്തെത്തിയത്. 8 മാസം സ്ഥിരമായി ജോലി ചെയ്യാന്‍ തയാറായാകുന്ന ഓവര്‍ലോക്ക് വിദഗ്ധര്‍ക്കു മികച്ച ശമ്പളത്തിനു പുറമേ സ്വര്‍ണമോതിരം കൂടി നല്‍കാമെന്നാണ് ഒരു ഉടമയുടെ വാഗ്ദാനം. ഇതു വിശദീകരിച്ച് പോസ്റ്റര്‍ തയാറാക്കി പലയിടത്തും ഒട്ടിക്കുന്നുമുണ്ട്. മറ്റൊരു യൂണിറ്റ് പ്രതിദിനം 2 ലീറ്റര്‍ പെട്രോളാണു വാഗ്ദാനം ചെയ്തത്. ജോലിക്കെത്താന്‍ തയാറുള്ളവര്‍ക്കു മദ്യം നല്‍കാമെന്ന ഓഫര്‍ ഇടയ്ക്ക് ഉയര്‍ന്നു വന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഓഫര്‍ പിന്‍വലിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *