കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്‌സാപ്പിൽ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ എന്ന് അറിയാം

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്‌സാപ്പിൽ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ എന്ന് അറിയാം

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ വാട്‌സാപ്പ് വഴിയും ലഭ്യമാണ്. വാട്‌സാപ്പിലൂടെ നിമിഷ നേരത്തിനുളളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. കേരളത്തിൽ നിലവിൽ കടകൾ സന്ദർശിക്കുന്നതിനുളള മാനദണ്ഡങ്ങളിലൊന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കുക എന്നതാണ്.

ഈ സാഹചര്യത്തിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് വേണ്ടി വരും. കൂടാതെ പല സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് പ്രവേശനം നൽകുന്നതിനും വാക്‌സിൻ എടുത്തതിന്റെ തെളിവ് ഹാജരാക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. മൈഗവ് കോറേണ ഹെൽപ് ഡെസ്‌ക് വഴിയാണ് വാട്‌സാപ്പിലൂടെ സർട്ടിഫിക്കറഅറ് ലഭ്യമാക്കുക. മൈഗവ് ഹെൽപ് ഡെസ്‌ക്കിന്റെ +91 9013151515 എന്ന നമ്പറിലേക്ക് വാട്‌സാപ്പിൽ നിന്ന് സന്ദേശം അയച്ചാണ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത്.

ങ്ങനെ ഡൗൺലോഡ് ചെയ്യാം

  • +91 9013151515 എന്ന നമ്പർ ഫോണിൽ സേവം ചെയ്യുക

*വാട്‌സാപ്പിൽ ഈ നമ്പറിലേക്ക് കോവിഡ് സർട്ടിഫിക്കറ്റ് എന്ന സന്ദേശം ടൈപ്പ് ചെയ്ത് അയക്കുക

*ഫോണിലേക്ക് ആറക്ക ഒടിപി നമ്പർ വരും. ആ നമ്പർ ഈ വാട്‌സാപ്പ് ചാറ്റിൽ ടെപ്പ് ചെയ്ത് അയക്കുക

*വാക്‌സിൻ ലഭിക്കുന്നതിന് കോവിൻ വെബ്‌സൈറ്റിൽ കുടുംബത്തിലെ ഒന്നിലധികം പേരെ ഒരുമിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരുടെയും വിവരങ്ങൾ മറുപടിയായി ലഭിക്കും.

  • ആരുടെ സർട്ടിഫിക്കറ്റ് ആണോ വേണ്ടത് ആ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്ത് അയക്കുക

*വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തിൽ ലഭിക്കും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *