വണ്ടി വീട്ടുമുറ്റത്ത് എത്തും: വെർച്വൽ ഷോറൂമുമായി ടൊയോട്ട

വണ്ടി വീട്ടുമുറ്റത്ത് എത്തും: വെർച്വൽ ഷോറൂമുമായി ടൊയോട്ട

‘വെർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). വെർച്വൽ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ടൊയോട്ട വാഹനങ്ങൾ ഓൺലൈനായി യാതൊരു പരിമിതികളുമില്ലാതെ കാണാൻ സാധിക്കും. കൂടാതെ വെർച്വൽ ഷോറൂമിൽ നിന്ന് നേരിട്ട് സ്വപ്‌ന വാഹനം ബുക്ക് ചെയ്യാനും സഹായിക്കുന്നുവെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനോടകം തന്നെ പേയ്‌മെന്റ് ഗേറ്റ് വേയുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു, കൂടാതെ മികച്ച ഓഫറുകൾ, ഫിനാൻസ് ഓപ്ഷനുകൾ, ലോൺ ആപ്ലിക്കേഷനുകൾ എന്നിവ ഉടൻ സുഗമമാക്കുകയും മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ ഭാവിയിൽ പ്രദാനം ചെയ്യുകയും ചെയ്യും എന്നും കമ്പനി അറിയിച്ചു.

വെർച്വൽ ഷോറൂം പരിശോധിക്കാനായി ഉപഭോക്താക്കൾക്ക് യാതൊരു വിധ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ ടൊയോട്ട ഭാരത് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാം. സ്മാർട്ട്‌ഫോൺ, ടാബ്ലെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഡെസ്‌ക്ടോപ്പ് തുടങ്ങി ഏത് ഉപകരണത്തിലൂടെയും ഏതാനും ചില ക്ലിക്കുകളിലൂടെ അവരുടെ കാർ വാങ്ങുന്നതിനായുള്ള യാത്ര ആരംഭിക്കാൻ കഴിയും.

വെർച്വൽ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ടൊയോട്ട വാഹനം തിരഞ്ഞെടുക്കാം. 360- ഡിഗ്രി ബാഹ്യവും ആന്തരികവുമായ കാഴ്ചകൾ, ലഭ്യമായ എല്ലാ വകഭേദങ്ങളും കളർ ഓപ്ഷനുകളും പരിശോധിക്കുക തുടങ്ങി നിരവധി സൗകര്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ ഓഗ്മെന്റഡ് റിയാലിറ്റി മോഡ് ഉപയോഗിച്ച് ഗാരേജിലോ പോർട്ടിക്കോയിലോ പാർക്ക് ചെയ്യുമ്പോൾ ടൊയോട്ട വാഹനം എങ്ങനെ കാണപ്പെടും എന്നത് കാണുവാൻ സാധിക്കുന്നു എന്നതാണ് പുതിയ പ്ലാറ്റ്‌ഫോമിലെ ഒരു നിർണായക വശം. ഏറ്റവും പ്രധാനമായി, ഉപഭോക്താക്കൾക്ക് വെർച്വൽ ഷോറൂമിൽ നിന്ന് നേരിട്ട് ടെസ്റ്റ് ഡ്രൈവ് ഷെഡ്യൂൾ ചെയ്യുവാനും തങ്ങളുടെ പരിധികളിലുള്ള ഡീലർഷിപ്പിലേക്കോ അവരുടെ വീട്ടിലേക്കോ സുരക്ഷിതമായ ഡെലിവറിക്ക് ബുക്ക് ചെയ്യുവാനും കഴിയും എന്നും ടൊയോട്ട അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *