ഹെൽമറ്റിൽ ക്യാമറ വയ്ക്കുന്നവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ഹെൽമറ്റിൽ ക്യാമറ വയ്ക്കുന്നവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റിൽ ക്യാമറ റെക്കോർഡിങ് ഉപയോഗിച്ചാൽ പണി കിട്ടും. ലൈസൻസും ആർസിയും എടുത്തു കളയുന്ന രീതിയിലുളള നടപടിയ്ക്കാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. സെക്ഷൻ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വീഡിയോ ചിത്രീകരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ചാൽ ലൈസൻസും ആർസി ബുക്കും സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതർ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇത്തരം രംഗങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി. ക്യാമറയുള്ള ഹെൽമെറ്റ് ഉപയോഗിച്ച കേസുകളിൽ മോട്ടോർ വാഹന വകുപ്പ് ഇതിനകം നടപടി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *