ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മാറ്റമില്ലാതെ സ്വർണ്ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില. മൂന്ന് ദിവസമായി ഗ്രാമിന് 4335 രൂപയിലും പവന് 3,4680 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണം ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. വെളളി ഗ്രാമിന് 70 രൂപയാണ്. സ്വർണ്ണ തിങ്കളാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞിരുന്നു. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്.

വിമാനയാത്രകൾക്ക് നിരക്ക് എഴും എട്ടും ഇരട്ടി

വിമാന സർവ്വീസുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. പക്ഷെ നിരക്കുകൾ കേട്ടാൽ ഞെട്ടും. എഴും എട്ടും ഇരട്ടിയായാണ് വിമാന നിരക്കുകൾ ഈടാക്കുന്നത്. അമിത നിരക്ക് മൂലം വിദേശങ്ങളിൽ ജോലിക്കും വിദ്യാഭ്യാസത്തിനു ഉടൻ എത്തേണ്ടവർക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്. കോവിഡിന്റെ രണ്ടാം വരവിന് ശേഷം കൊച്ചിയിൽ നിന്ന് ആഭ്യന്തര, വിദേശ വിമാന സഞ്ചാരികളുടെ എണ്ണം പ്രതിദിനം 10,000 കവിഞ്ഞത് കഴിഞ്ഞ ശനിയാഴ്ചയാണ്.ഞായറാഴ്ച12,00 യാത്രക്കാരുണ്ടായിരുന്നു.

നേട്ടമില്ലാതെ സൂചികകൾ ക്ലോസ് ചെയ്തു

നേട്ടങ്ങൡാതെ ഓഹരി വിപണി ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസവും നേട്ടമില്ലാതെ തുടരുകയാണ്. സെൻസെക്‌സ് 28.73 പോയന്റ് താഴ്ന്ന് 54,525.93 ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,282.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്യു സ്റ്റീൽ, ഐഒസി, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

എൻഎസ് ഇ വഴി യുഎസ് ഓഹരികളിൽ ചെറുകിടക്കാർക്കും നിക്ഷേപിക്കാം

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുളള സൗകര്യം നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവ്വീസ് സെന്റർ (ഐഎഫ്എസ് സി) പ്ലാറ്റ് ഫോം വഴിയാണ് നിക്ഷേപിക്കാൻ കഴിയുക. ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തി നേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *