ആദായകരം ഡയറി ഫാം: അറിയാം പശുവളർത്തൽ സംരംഭത്തെ കുറിച്ച്

ആദായകരം ഡയറി ഫാം: അറിയാം പശുവളർത്തൽ സംരംഭത്തെ കുറിച്ച്

ഈ കോവിഡ് കാലത്ത് വീടുകളിൽ തന്നെ ഇരുന്ന് മികച്ച വരുമാനം നിങ്ങൾക്ക് നേടാം. ഇതിന് സഹായിക്കുന്ന സംരംഭമാണ് പശുവളർത്തൽ. ഡയറി ഫാമുകൾക്കും വളരെയധികം സാധ്യതകൾ ഉണ്ട്. മികച്ച ഉൽപ്പാദന ശേഷിയും രോഗ പ്രതിരോധ ശേഷിയും ഉളള പശുക്കളെ വാങ്ങുക എന്നതാണ് പ്രധാനം. മതിയായ പോഷണത്തിനും വിശ്രമത്തിനും ഒപ്പം കൃത്യമായ രോഗ പ്രതിരോധ മാർഗങ്ങളും ഒരുക്കി നൽകുക എന്നതാണ് പശു വളർത്തലിൽ ഏറ്റവും പ്രധാനം. അതോടൊപ്പം പാലിനൊപ്പം പാലുൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രധാനമാണ്.

കറവ പശുവിനെ കരുതലോടെ തിരഞ്ഞെടുക്കാം

കറവ പശുവിനെ തെരഞ്ഞെടുക്കുന്നതിനുളള ഏറ്റവും പ്രധാന മാനദണ്ഡം അതിന്റെ പാൽ ഉൽപ്പാദന ശേഷിയാണ്. ജനിച്ച് മുപ്പത് മാസത്തിനുളളിൽ ആദ്യ പ്രസവം നടന്നതും നല്ല തുടുത്ത പാൽ ഞരമ്പ് ഉളളതും ചങ്കിനും വയറിനും നല്ല വലിപ്പം ഉളളതും ശാന്ത പ്രകൃതി ഉളളതും നീളമുളള ഉടലുളളതും ആയ പശുക്കളാണ് ഉത്തമം. പതിനഞ്ച് മുതൽ ഇരുപത് ലിറ്റർ ദിനം പ്രതി ഉൽപ്പാദനം ഉളളതുമായ പശുവാണ് നല്ലത്. അതേ സമയം രോഗങ്ങളും മറ്റു പ്രശ്‌നങ്ങളുമുളള പശുക്കളെ ഒഴിവാക്കണം. പശുക്കളെ വാങ്ങുമ്പോൾ അവയ്ക്ക് നൽകി വരുന്ന തീറ്റയെ കുറിച്ചും തീറ്റ കൊടുക്കുന്ന സമയത്തെ കുറിച്ചും മനസ്സിലാക്കണം. പല്ലുകൾ പരിശോധിച്ച് പശുക്കളുടെ ഏകദേശ പ്രായം മനസ്സിലാക്കാം.

കേരളത്തിന് പുറത്ത് നിന്ന് പശുക്കളെ വാങ്ങുകയാണെങ്കിൽ എട്ടു മാസത്തിന് മുകളിൽ ഗർഭിണിയായ പശുക്കളെ വാങ്ങുന്നത് അനുയോജ്യമായിരിക്കും. കൃഷ്ണഗിരി, തഞ്ചാവൂർ, ഈ റോഡ്, സേലം, പൊളളാച്ചി, കരൂർ, മധുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നല്ല പശുക്കളെ നാൽപ്പതിനായിരം മുതൽ അറുപതിനായിരം രൂപ വരെയുളള റേഞ്ചിൽ ലഭിക്കും.പത്ത് പശുക്കളെ വളർത്തുമ്പോൾ അതിൽ ഏഴ് പശുക്കൾക്ക് എങ്കിലും കറവ ഉളളതായാൽ മാത്രമാണ് ഈ സംരംഭം ലാഭകരമാക്കാൻ സാധിക്കൂ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *