ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വന്‍തോതില്‍ നിഷേധിക്കിക്കുന്നു

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വന്‍തോതില്‍ നിഷേധിക്കിക്കുന്നു

ഇന്ത്യയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാനും പുതുക്കാനും കമ്പനികള്‍ മടിക്കുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ യഥാസമയം നല്‍കാതെ 3.06 ലക്ഷം കോവിഡ് ക്ലെയിമുകളാണ് കെട്ടികിടക്കുന്നത്. പോളിസി ഉടമകള്‍ക്ക് ലഭിക്കേണ്ട 10703 കോടി രൂപയാണ് ഇതുമൂലം നിഷേധിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് വന്ന ശേഷം ഇതുവരെയായി 23.06 ലക്ഷം പോളിസികളില്‍ നിന്നായി 29341 കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുളളത്. അതില്‍ 17813 കോടിയുടെ ക്ലെയിമുകള്‍ മാത്രമാണ് തീര്‍പ്പാക്കിയിരിക്കുന്നത്.
ക്ലെയിമുകള്‍ 400% വരെ ക്ലെയിമുകളുടെ ക്രമാതീതമായ വര്‍ദ്ധനയും, ചികിത്സാ ചിലവുകളുടെ ആധിക്യവും മൂലം മിക്ക കമ്പനികളും വിപണിയില്‍ നിന്നും പിന്‍മാറുകയോ, പോളിസി പുതുക്കാന്‍ താല്‍പര്യം കാണിക്കുകയോ ചെയ്യുന്നില്ല.

ക്ലെയിമുകള്‍ 400% വരെ എത്തിയ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ചികിത്സാ ചിലവുകളുമായി ബന്ധപ്പെട്ട ക്ലെയിം ഫോം,ഡിസ്ചാര്‍ജ് കാര്‍ഡ്, മരുന്നുകള്‍, രോഗ നിര്‍ണയത്തിന് ചിലവഴിച്ചതുക, മുറിവാടക, ഐ.സി.യു. തുടങ്ങിയ ചിലവുകളാണ് സാധാരണയായി നല്‍കുക. പക്ഷെ പല കമ്പനികളും തുടക്കത്തില്‍ കാണിച്ച ആവേശവും ഉത്സാഹവും പോളിസി നല്‍കുന്നതിലും ക്ലെയിം കൊടുക്കുന്നതിലും കാണിക്കുന്നില്ല എന്ന പരാതികള്‍ ധാരാളമുണ്ട്. ഇന്‍ഷൂറന്‍സ് ഒരു കരാര്‍ ആയതിനാല്‍ പോളിസി പ്രകാരമുളള ക്ലെയിം വൈകിക്കുന്നത് കുറ്റകരമാണ്.
കോവിഡ് ചികില്‍സയ്ക്കായി ആശുപത്രിയിലും കോവിഡ് സെന്ററുകളിലും പോകുന്നവരുണ്ട്. വളരെ കുറച്ചു മരുന്നു മാത്രം കഴിച്ചവര്‍ക്ക് ആക്ടിവ് ലൈന്‍ ഓഫ് ട്രീറ്റ്‌മെന്റ് ചെയ്തിട്ടില്ല എന്ന പേരില്‍ ആണ് ക്ലെയിം നിഷേധിക്കുന്നത്. മാത്രമല്ല ബെനഫിറ്റ് പോളിസിയായ കൊറോണ രക്ഷക് മുഖേന ചികിത്സ തേടിയവരുടെ ക്ലെയിമുകളാണ് കമ്പനികള്‍ ഏറ്റവുമധികം നല്‍കാതിരിക്കുന്നത്.


ലൈഫ് റിസ്‌കുകള്‍ കവര്‍ ചെയ്യുന്ന ടേം ഇന്‍ഷൂറന്‍സിന്റെ കാര്യത്തിലും പോളിസി ഉടമകള്‍ക്ക് നീതി ലഭിക്കുന്നില്ല. മിക്ക ഗ്രൂപ്പ് ടേം പോളിസിയും പുതുക്കാന്‍ കമ്പനികള്‍ വിസമ്മതിക്കുന്നു. കാരണം ക്ലെയിമിന്റെ ആധിക്യം തന്നെ. മാത്രമല്ല റീ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും ലഭിക്കേണ്ട കവറേജ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭ്യമല്ലാത്തതും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ടേം ഇന്‍ഷൂറന്‍സ് വിപണനം തന്നെ മെല്ലെയാണെന്ന് വേണം കരുതാന്‍. നിബന്ധനകള്‍ക്ക് അനുസരിച്ച് പോളിസികള്‍ വാങ്ങാനുളള കസ്റ്റമറുടെ അവകാശം ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇവിടെ നിഷേധിക്കുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *