രൂപ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയില്‍, യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നു

രൂപ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയില്‍, യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നു

മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്ന് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. മറ്റ് ഏഷ്യന്‍ കറന്‍സികളും വിപണിയില്‍ ബലഹീനത പ്രകടിപ്പിച്ചു. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അതിന്റെ ഉത്തേജന ഇടപെടലുകള്‍ കുറയ്ക്കുമെന്ന ആശങ്കകള്‍ക്കിടെ ഡോളറിനെതിരെ രൂപ 74.42 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. തിങ്കളാഴ്ച ക്ലോസിംഗില്‍ നിരക്ക് 74.26 എന്ന നിലയിലായിരുന്നു.

ഡോളര്‍ സൂചിക 93.040 ആയി ഉയര്‍ന്നു. റെക്കോര്‍ഡ് നിലവാരത്തിലേക്ക് തൊഴിലവസരങ്ങള്‍ ഉയര്‍ന്നതോടെ യുഎസ് ട്രഷറി വരുമാനം ഒറ്റരാത്രികൊണ്ട് വര്‍ധിച്ചു. മൂല്യനിര്‍ണ്ണയം റെക്കോര്‍ഡ് ഉയരത്തില്‍ എത്തുമ്പോള്‍ ഉച്ചകഴിഞ്ഞ് വിപണി വളരെയധികം അസ്ഥിരമായി. ഇത് മേഖലകളിലുടനീളം ലാഭ ബുക്കിംഗിലേക്ക് നയിച്ചു.


54554.66 ല്‍ സെന്‍സെക്‌സ് 151.81 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 50 21.80 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 16280.10 ല്‍ എത്തി. 679 ഓഹരികള്‍ മുന്നേറി, 2401 ഓഹരികള്‍ കുറഞ്ഞു, 98 ഓഹരികള്‍ വ്യാപാര സമയം പിന്നിടുമ്പോള്‍ മാറ്റമില്ലാതെ തുടരുന്നു.
ഐടി ഒഴികെയുള്ള മേഖലാ സൂചികകള്‍ ഇടിഞ്ഞു.

നിഫ്റ്റി മെറ്റല്‍, പി എസ് യു ബാങ്ക് സൂചികകള്‍ രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബി എസ് ഇ സ്‌മോള്‍കാപ്പ് സൂചിക രണ്ട് ശതമാനവും മിഡ് ക്യാപ്പ് സൂചിക ഒരു ശതമാനവും ഇടിഞ്ഞു.
ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം ആന്‍ഡ് എം എന്നിവ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി. ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഐഒസി എന്നിവ നഷ്ട മാര്‍ജിനിലേക്ക് വീണു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *