വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറച്ച് ഗൂഗിൾ

വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറച്ച് ഗൂഗിൾ

ശമ്പള വ്യവസ്ഥകളിൽ ചില മാറ്റങ്ങളുമായി ഗൂഗിൾ. കോവിഡ വ്യാപനത്തിന് മുൻപ് ഓഫീസിൽ എത്തിയിരുന്ന ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ആരംഭിച്ചതോടെ ശമ്പളത്തിൽ കുറവ് വന്നതായി സൂചന. സാലറി പാക്കേജിൽ ആണ് മാറ്റങ്ങൾ വരുന്നത്.

സിലിക്കൺ വാലിയിൽ ഈ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഫേസ്ബുക്കും ട്വിറ്ററും വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ ഗ്രാമങ്ങളിൽ വർക്ക് ഫ്രം ഹോം തുടരുന്ന ജീവനക്കാരുടെ ശമ്പളമാണ് കുറയുന്നത്. ഹൗസ് റെന്റ് അലവൻസ് ഉൾപ്പടെയുളള ആനുകൂല്യം കുറയുന്നതിനാൽ ആകാം ഇത്.

പത്ത് ശതമാനത്തോളം ആണ് ശമ്പളത്തിൽ കുറവ്. വിവിധ ശമ്പള പാക്കേജുകൾ സ്ഥലം അനുസരിച്ചാണ് നിർണ്ണയിക്കുന്നതെന്നും ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി നിലവിൽ ഉയർന്ന തുകയാണ് നൽകുന്നതെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *