ക്രെഡിറ്റ് കാർഡിനേക്കാൾ പ്രിയേമറുന്ന ബിഎൻപിഎൽ രീതി

ക്രെഡിറ്റ് കാർഡിനേക്കാൾ പ്രിയേമറുന്ന ബിഎൻപിഎൽ രീതി

ആദ്യം വാങ്ങി പിന്നീട് പൈസ നൽകുന്ന ബിഎൻപിൽ രീതി ക്രെഡിറ്റ് കാർഡിന് പകരമാകുമെന്നാണ് വിപണി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് ബിഎൻപിഎൽ രീതി വരുന്നത്.

പല കമ്പനികളും ഈ രീതി ഒരു മാർഗമായി അവംലംബിച്ചതോടെ ഇത് ക്രെഡിറ്റ് കാർഡിന് ഒരു ബദലായി വളർന്നു കൊണ്ടിരിക്കുകയാണെന്നാണ് സൂചന.

ഗോൾഡ്മാൻ സാക്‌സ് എന്ന ഏജൻസിയുടെ അവലോകന പ്രകാരം 2024 ആകുമ്പോഴേക്കും ഇത് മൊത്തം പണമിടപാടുകളുടെ 9 ശതമാനമാകും ബിഎൻപിഎൽ എന്ന ഈ രീതിയോട് ക്രെഡിറ്റ് കാർഡിനേക്കാൾ ആളുകൾക്ക് താത്പര്യമുണ്ട്.

ലേയ്‌സി പേ ,ക്യാപിറ്റൽ ഫ്‌ളോട്, സെസറ്റ് മണി തുടങ്ങിയ കമ്പനികൾ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. പലിശ രഹിത വായ്പ പോലെ ഉപയോഗിക്കാമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. കടയിൽ നിന്നും നേരിട്ട് വാങ്ങുന്നതിനും ഓൺലൈൻ വാങ്ങുന്നതിനും ബിഎൻപിഎൽ സൗകര്യം ഉപയോഗിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *