കുറച്ച് സ്ഥലത്ത് ആരംഭിക്കാം മുയൽ വളർത്തൽ: നേടാം ഉയർന്ന വരുമാനം

കുറച്ച് സ്ഥലത്ത് ആരംഭിക്കാം മുയൽ വളർത്തൽ: നേടാം ഉയർന്ന വരുമാനം

വീടുകളിൽ തന്നെ ആരംഭിക്കാവുന്ന സംരംഭമാണ് മുയൽ വളർത്തൽ. കുറച്ച് സ്ഥലം മാത്രമാണ് മുയൽ വളർത്തലിന് ആവശ്യം. കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഒരു പെൺമുയൽ വർഷം 50 വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു കൊഴുപ്പ് കുറഞ്ഞ ഗുണനിലവാരമുളള ഇറച്ചിയാണ് ഇവയുടേത്.

ചെലവ്

30 ആൺമുയലുകളും 40 പെൺമുയലുകളെയും കൂടും വാങ്ങുന്നത് ഉൾപ്പടെയുളള ചിലവ് 70,000 ത്തിൽ നിൽക്കും. മറ്റ് ചെലവുകൾക്കായി 5000 രൂപയുമാണ് വരുന്നത്. അങ്ങനെ 75,000 രൂപ ചെലവിൽ മുയൽ വളർത്താം.

മാസവരുമാനം

ഇറച്ചി ആവശ്യത്തിനും വളർത്താനും ആളുകൾ മുയലിനെ വാങ്ങിക്കാറുണ്ട്. ആറ് മാസം കഴിയുമ്പോഴേക്കും നമുക്ക് ലാഭം കിട്ടാൻ തുടങ്ങും. വിവിധ ആവശ്യങ്ങൾക്ക് മുയലിനെ വിൽക്കാം. ആറാം മാസം മുതൽ ചിലവുകൾ കഴിഞ്ഞ് 25,000 രൂപ ലാഭം നേടാനാകും.

പരിശീലനം

സ്വകാര്യ ഏജൻസികളും മറ്റും മുയൽ വളർത്തലിൽ പരിശീലനം നൽകുന്നുണ്ട്. ഇതു കൂടാതെ മുയൽ കുഞ്ഞുങ്ങളെയും ലഭ്യമാക്കുന്നു. നിലവിൽ മുയൽ വളർത്തുന്ന കർഷകരിൽ നിന്നും പരിശീലനം നേടാവുന്നതാണ്. ആദ്യം ചെറിയ രീതിയിൽ മാത്രം കൃഷി ചെയ്യുക. ശ്രദ്ധയും പരിചരണവും ഉറപ്പ് വരുത്തുക. വേനൽകാലത്ത് കൂടിനുളളിലെ ചൂട് കുറയ്ക്കാനുളള മാർഗങ്ങൾ സ്വീകരിക്കുക. ഉൽപ്പാദനത്തിന് അനുസരിച്ച് വിപണി ഉറപ്പാക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *