ജിഎസ്ടി നിരക്കുകളില്‍ മാറ്റം: ദോശപ്പൊടി 18 ശതമാനം, ദോശ മാവിന് അഞ്ച് ശതമാനം നിരക്ക്

ജിഎസ്ടി നിരക്കുകളില്‍ മാറ്റം: ദോശപ്പൊടി 18 ശതമാനം, ദോശ മാവിന് അഞ്ച് ശതമാനം നിരക്ക്

ചെന്നൈ: റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയര്‍ത്താന്‍ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ് (എഎആര്‍) തമിഴ്‌നാട് ബെഞ്ച് ഉത്തരവിട്ടു. പൊടി രൂപത്തില്‍ വില്‍ക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുക.

എന്നാല്‍, മാവ് രൂപത്തില്‍ വില്‍ക്കുന്ന ദോശ, ഇഡ്ഡലി തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം ആണ് ജിഎസ്ടി നിരക്കായി ഇടാക്കുക. ബജ്‌റ, ജൊവര്‍, റാഗി, മള്‍ട്ടിഗ്രെയ്ന്‍ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവന്‍ ഫുഡ്‌സ് ആന്‍ഡ് സ്വീറ്റ്‌സ് ആണ് എഎആറിനെ സമീപിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *