പാളയിലൂടെ പണം ഉണ്ടാക്കാം: വിദേശ രാജ്യങ്ങളിൽ വരെ ഡിമാന്റുളള ഈ സംരംഭത്തെ കുറിച്ച് അറിയാം

പാളയിലൂടെ പണം ഉണ്ടാക്കാം: വിദേശ രാജ്യങ്ങളിൽ വരെ ഡിമാന്റുളള ഈ സംരംഭത്തെ കുറിച്ച് അറിയാം

കോവിഡ് കാലത്ത് പലതരം സംരംഭങ്ങളാണ് നമുക്ക് ചുറ്റും ഉയർന്നുവന്നത്. പലരും വീടുകളിൽ ഇരുന്ന കൊണ്ട് തന്നെ മികച്ച വരുമാന മാർഗങ്ങളാണ് കണ്ടെത്തുന്നത്. ഇത്തരത്തിൽ നിങ്ങൾക്ക് പാള ലഭിക്കുമെങ്കിൽ നല്ല വരുമാനം ഉണ്ടാക്കാനാകും. പാള പാത്രങ്ങൾക്ക് ഇന്ന് നല്ല ഡിമാന്റ് ഉണ്ട്.

പ്ലാസ്റ്റിക് നിരോധനം വന്നതോടെയാണ് പാള പാത്രങ്ങൾ ഉൾപ്പടെയുളള പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് ഡിമാന്റ് ഏറിയത്. കവുങ്ങിന്റെ പാളകൾ കൊണ്ട് നിർമ്മിക്കുന്നവയാണ് പാള പാത്രം. പേപ്പർ പ്ലേറ്റ് ,തെർമോ കോൾ പ്ലേറ്റ് എന്നിവയ്ക്ക് പകരമായി ഇവ ഉപയോഗിക്കാനാകും. ലാഭകരമായി ചെയ്യാവുന്നതും കയറ്റുമതി സാധ്യതയുമുളള ഒരു സംരംഭമാണിത്. ഇത് സങ്കീർണ്ണതകളില്ലാതെ ലളിതമായ സാങ്കേതിക വിദ്യയിൽ നിർമ്മിക്കാവുന്നതാണ്.

നിർമ്മാണം

കവുങ്ങിൻ തോട്ടങ്ങൾ ഉളള പ്രദേശമാണെങ്കിൽ വളരെ എളുപ്പമായിരിക്കും. പാളകൾ വെളളത്തിലിട്ട് കുതിർത്ത് എടുത്ത ശേഷം നന്നായി കഴുകി വൃത്തിയാക്കുക. പൂപ്പലോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ബ്രഷ് ചെയ്ത് കളയണം.

പാളകൾ ചാരി വെച്ച് വെളളം കളയുന്നു. വെളളം പോയതിന് ശേഷം ഹൈഡ്രോളിക് മെഷീനുകളിൽ വച്ചാണ് പാത്രങ്ങൾ ഉണ്ടാക്കുന്നത്. പിന്നീട് ഇത് പായ്ക്ക് ചെയ്ത് വിൽക്കാം.

നിർമ്മാണ സമയത്ത് ഉണ്ടാകുന്ന ഉയർന്ന താപം മൂലം പാളകളിൽ അണുക്കളോ മറ്റ് സൂക്ഷ്മ ജീവികളോ ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നു. നിരവധി വലിപ്പത്തിലുളള പ്ലേറ്റുകൾ നിർമ്മിക്കാനാകും. കേരളത്തിലെ എല്ലാ ജില്ലകളിലും, മറ്റ് സംസ്ഥാനങ്ങളിലും, യൂറോപ്പ് ,ഗൾഫ് രാജ്യങ്ങളിൽ എന്നിവിടങ്ങളിലും ഇതിന് ആശ്യക്കാർ ഏറെയാണ്.

ചെലവ്

വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലും ഉളള ഡൈകളും ഹൈഡ്രോളിക് മെഷീനും പാള പാത്ര നിർമ്മാണത്തിന് ആവശ്യമാണ്. ഇവയക്ക്് രണ്ട് ലക്ഷത്തിന് മുകളിൽ വില വരും. ഇവ കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങാൻ അവസരം ഉണ്ട്. മെഷനറി വാങ്ങുന്നതിന് വ്യവസായ വകുപ്പിൽ നിന്നും സഹായം ലഭിക്കും.

വരുമാനം

ഇരുപത്തിയഞ്ച് ശതമാനം വരെ ലാഭം നേടാനാവുന്ന സംരംഭമാണ് പാളപ്പാത്ര നിർമ്മാണം. ഹോട്ടലുകളും , കാറ്ററിങ്ങ് സർവ്വീസുകളും, എക്‌സ്‌പോർട്ടേഴ്‌സ് എന്നിവരിൽ നിന്നും ഓർഡർ നേടാം.ഓൺലൈനായി വിൽക്കാനും സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *