ആമസോണിന് തിരിച്ചടി: ക്ലൗഡ് ടെയിൽ ഇന്ത്യ രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ആമസോണിന് തിരിച്ചടി: ക്ലൗഡ് ടെയിൽ ഇന്ത്യ രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലർമാരിൽ ഒരാളായ ക്ലൗഡ്‌ടെയിൽ ഇന്ത്യ, രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2022 മെയ് മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആമസോണിനും എൻ ആർ നാരായണ മൂർത്തിയുടെ കാറ്റമറൻ വെഞ്ച്വേർസിനും ഉടമസ്ഥതയുള്ള കമ്പനിയുടെ തീരുമാനം.

ഏഴ് വർഷമായി തുടരുന്ന പാർട്ണർഷിപ്പ് പുതുക്കേണ്ടെന്നാണ് തീരുമാനം. പ്രയോൺ ബിസിനസ് സർവീസിന് പൂർണ ഉടമസ്ഥതയുള്ളതാണ് ക്ലൗഡ്‌ടെയിൽ ഇന്ത്യ. പ്രയോൺ എന്നത് കാറ്റമറൻ കമ്പനിയും ആമസോൺ കമ്പനിയും ചേർന്ന് സ്ഥാപിച്ച സ്ഥാപനമാണ്.

രാജ്യത്ത് വിദേശ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവർത്തനത്തിന് മുകളിൽ കേന്ദ്രം കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിക്കുന്ന ഘട്ടത്തിലാണ് ക്ലൗഡ്‌ടെയിലിന്റെ പിന്മാറ്റം. രണ്ട് പങ്കാളികളും കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. വമ്പൻ ഇളവുകളോടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിക്കഴിഞ്ഞ ശേഷമാണ് ക്ലൗഡ്‌ടെയിലിന്റെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *