ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന്34,680

സംസ്ഥാനത്ത് സ്വർണ്ണ വില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണ്ണം ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 4335 രൂപയും പവന് 400 രൂപ കുറഞ്ഞു 34,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4385 രൂപയും പവന് 35080 രൂപയും ആയിരുന്നു രണ്ടു ദിവസമായി സ്വർണ്ണത്തിന്റെ വില. ഇതോടെ നാല് ദിവസമായി ഗ്രാമിന് 155 രൂപയുടെയും പവന് 1240 രൂപയുടെയും ഇടിവ് ഉണ്ടായി. ജൂലൈയിൽ മുന്നേറ്റം സ്വർണ്ണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.

ഓഹരി വിപണികൾ നേട്ടത്തിൽ: ഐടി കുതുക്കുന്നു

ഈ ആഴ്ചയിലെ ആദ്യ ദിവസം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്‌സ് 124 പോയന്റ് ഉയർന്ന് 54,401 ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,283 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ് കോർപ്,എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ

ക്രൂഡ് ഓയിൽ വില കുറയുന്നു: മാറ്റമില്ലാതെ പെട്രോളും ഡീസലും

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാതെ എണ്ണകമ്പനികൾ. മൂന്നാഴ്ചക്കിടെ അസംസ്‌കൃത എണ്ണ വില ബാരലിന് 75 ഡോളറിൽ നിന്നും 69 ഡോളറയാണ് കുറഞ്ഞത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അസംസ്‌കൃത എണ്ണ വിലയെങ്കിലും ആഭ്യന്തര വിപണിയിൽ വില കുറയ്ക്കാതെ ഉപയോക്താക്കളെ പിഴിയുകയാണ് എണ്ണ കമ്പനികൾ. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില 69 ഡോളറാണ്. ക്രൂഡ്് ഓയിൽ വില താഴുന്നുണ്ട്. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയിൽ നിൽക്കുന്നത്. എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നില്ല.

ട്രെയിൻ ബുക്കിങ്ങ് അടിമുടി മാറും

ഇന്ത്യൻ റെയിൽവേയിൽ പുതിയ തരം കോച്ചുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബുക്കിങ്ങ് രീതിയിലും മാറ്റം വരുന്നു. കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് ബുക്കിങ്ങ് രീതിയിൽ മാറ്റം വരുത്തുന്നത്. റെയിൽവെ ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായാണ് പരമ്പരാഗത കോച്ചുകൾക്ക് പകരം മികച്ച സൗകര്യങ്ങളോട് കൂടിയ വിസ്റ്റാഡോം കോച്ച് അവതരിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച ഈ കോച്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നക്. ടൂറിസം സാധ്യതയുളള റൂട്ടുകളിൽ ഈ കോച്ച് ഉൾപ്പെടുത്താനുളള തീരുമാനമാണ് ബുക്കിങ്ങ് സിസ്റ്റത്തിൽ മാറ്റം വരുത്താൻ കാരണം. കോച്ചുകൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന കോഡുകളിലും മാറ്റം ഉണ്ടാകും. ഉദാഹരണത്തിന് എസി ത്രീ ടയർ ഇക്കണോമിയുടെ ബുക്കിങ്ങ് കോഡ് 3 ഇയും കോച്ച് കോഡ് എം ഉം ആണെങ്കിൽ വിസ്‌റ്റോഡം എസി കോച്ചുകളുടെ ബുക്കിങ്ങ് കോഡും കോച്ച് കോഡും ഇവി എന്നാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *