ഇന്ത്യൻ വാക്‌സിനെടുത്തവർക്ക് യുഎഇയിൽ പ്രവേശിക്കാനാകില്ല : വ്യക്തമാക്കി വിമാനകമ്പനികൾ

ഇന്ത്യൻ വാക്‌സിനെടുത്തവർക്ക് യുഎഇയിൽ പ്രവേശിക്കാനാകില്ല : വ്യക്തമാക്കി വിമാനകമ്പനികൾ

ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്‌സിനെടുത്തവർക്ക് നിലവിൽ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദുമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിൽ വാക്‌സിനെടുത്തവർക്ക് മാത്രമേ ഇപ്പോൾ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികൾ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളിൽ സിനോഫാം, ആസ്ട്രസെനിക, മൊഡേണ, സ്പുട്‌നിക്, ഫൈസർ ബയോഎൻടെക് എന്നീ വാക്‌സിനുകൾ എടുത്തവർക്കും പ്രവേശന അനുമതിയില്ല.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകൾക്ക് വിധേയമായി യുഎഇയിലേക്ക് വരാനുള്ള അനുമതി ലഭിച്ചത്. ഇന്ത്യയിൽ നിന്ന് യുഎഇ അംഗീകരിച്ച വാക്‌സിനെടുത്തവർക്ക് മടങ്ങിപ്പോകാനാകുമോ എന്ന വിവരം അന്വേഷിച്ച് നിരവധിപ്പേരാണ് വിമാനക്കമ്പനികളെ സമീപിച്ചത്. സോഷ്യൽ മീഡിയ വഴി ലഭിച്ച ഇത്തരത്തിലെ അന്വേഷണങ്ങൾക്ക് മറുപടിയായാണ് അധികൃതർ വിശദീകരണം നൽകിയത്.

യുഎഇയിൽ വെച്ചുതന്നെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് യുഎഇയിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങൾ നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് നലവിൽ പ്രവേശന അനുമതി നൽകുന്നതെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. അതേസമയം നിബന്ധനകളിൽ മാറ്റം വരാമെന്നും ഏറ്റവും പുതിയ അറിയിപ്പുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *