നികുതി ദായകരുടെ പരാതികൾക്ക് വീട്ടിലിരുന്ന് പരിഹാരം തേടാൻ സൗകര്യമൊരുക്കി ആദായനികുതി വകുപ്പ്

നികുതി ദായകരുടെ പരാതികൾക്ക് വീട്ടിലിരുന്ന് പരിഹാരം തേടാൻ സൗകര്യമൊരുക്കി ആദായനികുതി വകുപ്പ്

നികുതി സംബന്ധിച്ചുളള പ്രശ്‌ന പരിഹാരത്തിന് മൂന്ന് പുതിയ ഔദ്യോഗിക ഇ-മെയിൽ ഐഡികൾ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്. കോവിഡ് കാലത്ത് ഓഫീസുകളിലെത്താതെ തന്നെ വീട്ടിലിരുന്ന് പരാതികൾ അറിയാക്കാനുളള സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിലയിരുത്തലുകൾ സംബന്ധമായ ആവശ്യങ്ങൾക്ക് samadhan.faceless.assessment@incomtax.gov.in, പിഴയുമായി ബന്ധപ്പെട്ട പരാതികൾക്ക് samadhan.faceless.penalty@incometax.gov.in, അപ്പീലുകൾ പോലുളള ആവശ്യങ്ങൾക്ക് samadhan.faceless.appeal@incometax.gov.in എന്നിങ്ങനെ മൂന്ന് ഐഡികളാണ് ആദായനികുതി വകുപ്പ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

2019 ലാണ് വകുപ്പ് റിട്ടേൺ സംബന്ധമായ സൂക്ഷ്മ പരിശോധനകൾക്ക് ഇലക്ട്രോണിക് സംവിധാനം കൊണ്ടു വന്നത്. കേന്ദ്രീകൃത സർവറുകളിലെത്തുന്ന റിട്ടേണുകൾ സൂക്ഷ്മ പരിശോധനയ്ക്കായി കംമ്പ്യൂട്ടർ തന്നെ വിവിധ ഉദ്യോഗസ്ഥർക്ക് കൈമാറും. ഇത് വിലയിരുത്തുന്നതിനായി മറ്റൊരു ഉദ്യോഗസ്ഥനു കൂടി വിവരം കൈമാറും. കൈക്കൂലി പോലുളള പ്രശ്‌നങ്ങളും ഇല്ലാതാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *