കേരളത്തില്‍ കോഴിവില കുതിച്ചുയരുന്നു; പൗള്‍ട്രീ വികസന കോര്‍പ്പറേഷനും വില വര്‍ദ്ധിപ്പിച്ചു

കേരളത്തില്‍ കോഴിവില കുതിച്ചുയരുന്നു; പൗള്‍ട്രീ വികസന കോര്‍പ്പറേഷനും വില വര്‍ദ്ധിപ്പിച്ചു

കേരളത്തിലെ പൊതുവിപണിയില്‍ കോഴിയിറച്ചിയുടെ വില ദിവസേനെ കൂടിവരികയാണ്. ബലി പെരുന്നാള്‍ അടുപ്പിച്ചുള്ള ആഴ്ചയില്‍ കേരളത്തിലെ കോഴിയിറച്ചി വില 200 കടന്നിരുന്നു. സംസ്ഥാനത്തെ ചെറുകിടഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെയാണ് വില കുത്തനെ ഉയരാന്‍ കാരണമായത്. തീറ്റ വില അടിക്കടിക്ക് ഉയരുന്നതോടെ കര്‍ഷകര്‍ക്ക് അതിന് ആനൂപാതികമായ വില ലഭിക്കാതെ വന്നതോടെയാണ് ഉത്പാദനം 70 ശതമാനം വരെ കുറച്ചത്. സംസ്ഥാനത്ത് ചെറുതും വലുതുമായ ആയിരത്തിലേറെ ഫാമുകളാണുള്ളത്.

എന്നാല്‍ പൊതുവിപണിയില്‍ ഇറച്ചിവില കൂടുന്നതോടെ സംസ്ഥാനത്തെ പൗള്‍ട്രീ വികസന കോര്‍പ്പറേഷന്‍ കോഴിയിറച്ചിയുടെ വില കുത്തനെ കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്നലെ മുതല്‍ വില വര്‍ദ്ധിപ്പിക്കുകയായിരുന്നു. പൊതുമേഖലയ സ്ഥാപനമായ പൗള്‍ട്രീ വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വിവിധ ഇനം കോഴി ഇറച്ചിക്ക് 28 മുതല്‍ 34 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. ഫ്രോസണ്‍ ചിക്കന് 11 മുതല്‍ 15 വരെയും വര്‍ദ്ധിപ്പിച്ചു.

വിപണിയില്‍ കോഴിയിറച്ചിയുടെ വില ഇരട്ടിക്കുകയാണ്. കടകളില്‍ കിലോയ്ക്ക് 110 മുതല്‍ 120 വരെയാണ് നിലവില്‍ ഈടാക്കുന്ന വില. കോഴിയിറച്ചി വില കൂടാതെ പൗള്‍ട്രീ വികസന കോര്‍പ്പറേഷന്‍ വില്‍പ്പന ശാലയില്‍ വിതരണം ചെയ്യുന്ന ചായയ്ക്കും ലഘുഭക്ഷണത്തിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, വില വര്‍ദ്ധിപ്പിച്ചിട്ടും എജന്‍സികളുടെ കമ്മിഷന്‍ വില വര്‍ദ്ധിപ്പിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ബ്രോയിലര്‍ ചിക്കന്‍ തൊലിയോടു കൂടിയത് 220.80 രൂപയാണ് പുതുക്കിയ വില, നേരത്തെ ഇത് 192 രൂപയായിരുന്നു. തൊലിയില്ലാത്തത് 224.25 രൂപ, നേരത്തെ 195 രൂപ. നാടന്‍ ചിക്കന്‍ 247, ബിരിയാണിക്കു വേണ്ടിയുള്ള ചിക്കന്‍ 262.20 നേരത്തെ 228 രൂപ, കറി കട്ട് 230 നേരത്തെ ഇത് 200 രൂപയായിരുന്നു. സ്പെഷല്‍ കറി കട്ട് 253. നേരത്തെ ഇത് 220 രൂപയായിരുന്നു. ജനത ചിക്കന്‍ 131.10 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത് നേരത്തെ ഇത് 114 രൂപയായിരുന്നു.

അതേസമയം, കേരളത്തില്‍ കോഴിവില വര്‍ദ്ധിക്കുന്നതിന് പിന്നില്‍ തമിഴ്നാടാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും കേരളത്തില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തമിഴ്‌നാട് ഇറച്ചിക്ക് പണ്ടുണ്ടായിരുന്ന ഡിമാന്‍ഡ് ഇപ്പോഴില്ല. എന്നാല്‍ കുഞ്ഞുങ്ങളുടെ ഉത്പാദനം ഇപ്പോഴും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില തമഴ്‌നാട് ലോബി നിയന്ത്രിക്കുന്നത്.

ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 17 രൂപയായിരുന്നു ആദ്യം ഈടാക്കിയിരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് അത് 25 രൂപയായി. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1430 രൂപയായിരുന്നു. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവും കുറഞ്ഞത് 40 ദിവസമെങ്കിലും പരിപാലിക്കേണ്ടിവരും. ഇതോടെ നല്ലൊരു തുക ഇതിന് വേണ്ടി ചെലവാക്കും. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാനാവാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *